Crime
ഗ്യാൻവാപി പള്ളിയിൽ സർവേ തടഞ്ഞ് സുപ്രീം കോടതി.

“
ലക്നൗ: ഗ്യാൻവാപി പള്ളിയിൽ ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയുടെ പരിശോധന തടഞ്ഞ് സുപ്രീം കോടതി. ബുധനാഴ്ച വൈകിട്ട് 5 മണി വരെ പരിശോധന പാടില്ലെന്നാണ് ഉത്തരവ്.ജില്ലാ കോടതി വിധിക്കെതിരേ മോസ്ക് പാനലിന് അലഹാബാദ് കോടതിയിൽ അപ്പീൽ സമർപ്പിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വാരണാസി കോടതിയുടെ ഉത്തരവു പ്രകാരമാണ് ആർക്കിയോളജിക്കൽ വിഭാഗം തിങ്കളാഴ്ച രാവിലെ പള്ളിയിൽ ശാസ്ത്രീയ പരിശോധനയ്ക്ക് തുടക്കമിട്ടത്. പള്ളി കുഴിച്ചുള്ള സർവേ പള്ളിയിൽ കേടുപാടുകൾ വരുത്തുമെന്ന മോസ്ക് പാനലിന്‍റെ വാദത്തെ വാരണാസി കോടതി തള്ളിയിരുന്നു. ഇതിനെതിരേ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേതൃത്വം നൽകുന്ന ബെഞ്ച് ഉച്ചയ്ക്കു ശേഷം പരിഗണിക്കും. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന വാദം കോടതി അംഗീകരിച്ചു.”