Crime
സംസ്ഥാന സർക്കാരുകളോട് കേന്ദ്ര സർക്കാർ പക്ഷപാതപരമായി നിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനവുമായി സുപ്രീംകോടതി.

ന്യൂഡൽഹി:സംസ്ഥാന സർക്കാരുകളോട് കേന്ദ്ര സർക്കാർ പക്ഷപാതപരമായി നിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനവുമായി സുപ്രീംകോടതി. മുനിസിപ്പൽ, ടൗൺ മുനിസിപ്പൽ തിരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് വനിതാ സംവരണം എന്ന ഭരണഘടനാ പദ്ധതി നടപ്പാക്കാത്ത നാഗാലാൻഡ് സർക്കാരിനെതിരെ നടപടി സ്വീകരിക്കാത്തതിലാണ് കേന്ദ്ര സർക്കാരിന് വിമർശനമുണ്ടായത്. മറ്റു സംസ്ഥാന സർക്കാരുകൾക്കെതിരെ നിങ്ങൾ കർശന നടപടികൾ കൈക്കൊള്ളുമ്പോൾ സ്വന്തം സർക്കാരുകൾ ഭരണഘടനാ ലംഘനം നടത്തുന്നതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.മറ്റു സംസ്ഥാന സർക്കാരുകൾക്കെതിരെ നിങ്ങൾ കർശന നടപടികൾ കൈക്കൊള്ളുമ്പോൾ സ്വന്തം സർക്കാരുകൾ ഭരണഘടനാ ലംഘനം നടത്തുന്നതിനെതിരെ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാരിന് ഈ വിഷയത്തിൽ കൈ കഴുകാനാകില്ലെന്ന് ജസ്റ്റിസ് എസ്.കെ.കൗൾ, ജസ്റ്റിസ് സുധൻഷു ധുലിയ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി.