NATIONAL
ബിഹാർ നിയമ സഭ തിരഞ്ഞെടുപ്പ് ആരംഭിച്ചു. കോവി ഡ് മഹാമാരിക്കിടെ നടക്കുന്ന രാജ്യത്തെ ആദ്യ തിരഞ്ഞെടുപ്പ്

പട്ന: ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 71 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 1,066 സ്ഥാനാർഥികളാണ് ജനവിധി നേടുന്നത്. 2.14 കോടി വോട്ടർമാർ വിധിയെഴുതും.
71 സീറ്റിൽ ജെ.ഡി.യു. 35 മണ്ഡലങ്ങളിലും ബി.ജെ.പി. 29 ഇടത്തും ആർ.ജെ.ഡി. 42 സീറ്റുകളിലും കോൺഗ്രസ് 29 ഇടത്തും മത്സരിക്കുന്നു. ചിരാഗ് പാസ്വാൻ നയിക്കുന്ന എൽ.ജെ.പി. 41 സീറ്റിൽ മത്സരിക്കുന്നു. ഇതിൽ 35 സീറ്റുകളിൽ ജെ.ഡി.യു.വിനെയാണ് മത്സരം. മൂന്നു ഘട്ടങ്ങളായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് .കോവിഡ് മഹാമാരിയുടെ കാലത്ത് രാജ്യത്ത് നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ബിഹാറിലേത്. പോളിങ് ബൂത്തുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് നടപടിക്രമങ്ങൾ.