Crime
75. കാരനെ ഹണിട്രാപ്പിൽ കുരുക്കിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

പത്തനംതിട്ട: 75. കാരനെ ഹണിട്രാപ്പിൽ കുരുക്കി ലക്ഷങ്ങൾ തട്ടിയ കേസിൽ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. മലയാലപ്പുഴ സ്വദേശി നിത്യ ശശി (32) പരവൂർ കലയ്‌ക്കോട് സ്വദേശി ബിനു (48) എന്നിവരാണ് പിടിയിലായത്. മുൻ സൈനികനായ എഴുപത്തിയഞ്ചുകാരനിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
വീട് വാടകയ്‌ക്കെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് വയോധികൻ നിത്യയെ പരിചയപ്പെട്ടത്. തുടർന്ന് ഇരുവരും തമ്മിൽ സൗഹൃദത്തിലായി. വാടക വീട്ടിലേക്ക് വയോധികനെ നിത്യ വിളിച്ചുവരുത്തി. വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നടിയുടെ കൂടെ നിർത്തി വീഡിയോയെടുത്തെന്ന് പൊലീസ് പറഞ്ഞു.25 ലക്ഷം രൂപ തന്നില്ലെങ്കിൽ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് പറഞ്ഞ് ഇയാളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പതിനൊന്ന് ലക്ഷം രൂപ പരാതിക്കാരൻ നൽകി. തുടർന്ന് പ്രതികൾ ഭീഷണിപ്പെടുത്തി. ഒടുവിൽ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.തുടർന്ന് പൊലീസ് പറഞ്ഞത് പ്രകാരം ബാക്കി പണം തരാമെന്ന് പ്രതികളെ വയോധികൻ അറിയിക്കുകയും, ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തു. ഇവിടെ വച്ചാണ് കാത്തിരുന്ന പോലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്.