Obituary
മഹാരാഷ്ട്ര എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ കൂറ്റന്‍യന്ത്രം തകര്‍ന്നുവീണ് 15 പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ സമൃദ്ധി എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മാണത്തിനിടെ കൂറ്റന്‍യന്ത്രം നിര്‍മാണത്തിലിരുന്ന പാലത്തിന്റെ സ്ലാബിന് മുകളിലേക്ക് തകര്‍ന്നുവീണ് 15 പേര്‍ മരണപ്പെട്ടു. പാലത്തിന്റെ ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമാണ് തകര്‍ന്നുവീണത്. താനെ ജില്ലയിലെ ഷഹാപുറിലാണ് അപകടമുണ്ടായത്. നിരവധിപേര്‍ക്ക് പരിക്കേറ്റു.ഏതാനുംപേര്‍ തകര്‍ന്ന സ്ലാബുകള്‍ക്കിടയില്‍ കുടുങ്ങി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. 15 മൃതദേഹങ്ങള്‍ അപകട സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. രക്ഷാപ്രവർത്തനം തുടരുകയാണ്.