Connect with us

Crime

തിരുവല്ലയിൽ അച്ഛനെയും അമ്മയെയും മകൻ വെട്ടിക്കൊന്നു.

Published

on

പത്തനംതിട്ട : തിരുവല്ലയിൽ അച്ഛനെയും അമ്മയെയും
മകൻ വെട്ടിക്കൊന്നു. തിരുവല്ല പരുമല കൃഷ്ണവിലാസം സ്കൂളിനു സമീപം ആശാരിപറമ്പിൽ കൃഷ്ണൻകുട്ടി (78), ഭാര്യ ശാരദ (68) എന്നിവരെയാണ് വെട്ടേറ്റു മരിച്ചനിലയിൽ കണ്ടെത്തിയത്.
ഇവരുടെ മകൻ കൊച്ചുമോനാണു (അനിൽകുമാർ–50) കൊലപ്പെടുത്തിയതെന്നു സംശയിക്കുന്നു. മകനെ പൊലീസ് കസ്റ്റയിലെടുത്തു. ‌കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.അന്വേഷിക്കുകയാണെന്നു പൊലീസ് അറിയിച്ചു.

Continue Reading