Connect with us

Crime

വൈറ്റില റെയിൽവേ ട്രാക്കിനു സമീപം യുവതി കൊല്ലപ്പെട്ട നിലയിൽ

Published

on

കൊച്ചി ∙ വൈറ്റില റെയിൽവേ ട്രാക്കിനു സമീപം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമാണോ എന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. കൊലപ്പെടുത്തി റെയിൽവേ ട്രാക്കിനു സമീപം തള്ളിയതെന്നാണ് സംശയം. സമീപത്ത് നിന്ന് മൊബൈൽ ഫോൺ കണ്ട് കിട്ടിയിട്ടുണ്ട്.

30 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫൊറൻസിക് സംഘം ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഇന്നലെ രാത്രി ആയിരിക്കാം മൃതദേഹം ഇവിടെ കൊണ്ടിട്ടതെന്നാണ് നിഗമനം. മുഖത്ത് ഉൾപ്പെടെ പരുക്കേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള പാലത്തിന്റെ തൂണിനോട് ചേർന്നാണ് മൃതദേഹം കിടക്കുന്നത്.

പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോകും. മൃതദേഹം തിരിച്ചറിയുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

Continue Reading