Crime
സൂര്യനെയും ചന്ദ്രനെയും സത്യത്തെയും ഏറെക്കാലം മറച്ചു വയ്ക്കാനാകില്ല’; കോടതിയോട് നന്ദി

ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരേയുള്ള ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനു പിന്നാലെ കോടതിയോട് നന്ദി അറിയിച്ച് പ്രിയങ്ക ഗാന്ധി. സൂര്യൻ, ചന്ദ്രൻ, സത്യം.. ഈ മൂന്നു കാര്യങ്ങളെയും ഏറെക്കാലം മറച്ചു വയ്ക്കാൻ സാധിക്കില്ല എന്ന ബുദ്ധന്‍റെ പ്രശസ്തമായ വാക്യം ട്വീറ്റ് ചെയ്തു കൊണ്ടാണ് പ്രിയങ്ക സന്തോഷം പങ്കു വച്ചത്.
സുപ്രീം കോടതിക്ക് നന്ദി അറിയിച്ചതിനൊപ്പം സത്യമേവ ജയതേ എന്നു കൂടി കോൺഗ്രസ് ജനറൽ സെക്രട്ടറി കുറിച്ചിട്ടുണ്ട്.”