Connect with us

NATIONAL

ഹിമാചലിലുണ്ടായ മേഘ വിസ്ഫോടനത്തിൽ 7 പേർ മരിച്ചു

Published

on

ഷിംല: ഹിമാചലിലെ സോളൻ ജില്ലയിൽ മേഘ വിസ്ഫോടനത്തിൽ 7 പേർ മരിച്ചു. 5 പേരെ രക്ഷപെടുത്തിയതായും ഒരാളെ കണാതായതായും റിപ്പോർട്ടുകളുണ്ട്. കനത്ത മഴയെ തുടർ‌ന്നുണ്ടായ കുത്തൊഴുക്കിൽ 3 വീടുകളും ഒരു ഗോ ശാലയും ഒലിച്ചു പോയി. സോളൻ ജില്ലയിലെ ജാടോണിലാണ് മിന്നൽ പ്രളയമുണ്ടായത്.

മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു ഒരു ട്വീറ്റിൽ അനുശോചനം രേഖപ്പെടുത്തി, ദുരിതബാധിതരായ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും പിന്തുണയും ഉറപ്പാക്കാൻ അധികാരികളോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. സുരക്ഷ കണക്കിലെടുത്ത് മലയോര മേഖലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, എല്ലാ ഡിസിമാർക്കും മുഖ്യമന്ത്രി നിർദേശം നൽകി.”

Continue Reading