Connect with us

KERALA

പുതുപ്പള്ളിയില്‍ ബിജെപി ജില്ല അധ്യക്ഷന്‍ ജി. ലിജിന്‍ ലാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

Published

on

“.

തിരുവനന്തപുരം: കോട്ടയം ബിജെപി ജില്ല അധ്യക്ഷന്‍ ജി. ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി. ബിജെപി ദേശീയ നേതൃത്വമാണ് പേര് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ അധ്യക്ഷനാണ് ലിജിന്‍ലാല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തിയില്‍ മത്സരിച്ചിരുന്നു.  
കുറിച്ചിത്താനം സ്വദേശിയായ ലിജിന്‍, മാസ്റ്റര്‍ ഓഫ് ഇന്റര്‍നാഷനല്‍ ബിസിനസ് ബിരുദാനന്തര ബിരുദധാരിയാണ്. ഷിപ്പിങ് ലോജിസ്റ്റിക്‌സില്‍ ജോലി ചെയ്തിരുന്നു. യുവമോര്‍ച്ച ഭാരവാഹിയായതോടെ ജോലി രാജിവച്ചു. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്നു. 2014 മുതല്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയാണ്.  കെഎസ്ഇബിയില്‍ കാഷ്യറായ അനുലക്ഷ്മി എസ്. നായരാണ് ഭാര്യ. മകന്‍ : പാര്‍ഥിവ്.

Continue Reading