Connect with us

Crime

കാപ്പ പ്രതിയുടെ കയ്യിൽ നിന്ന് വിലപിടിപ്പുള്ള പേന അടിച്ചു മാറ്റിയ  സിഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട്

Published

on

പാലക്കാട്: പ്രതിയുടെ കയ്യിൽ നിന്ന് വിലപിടിപ്പുള്ള പേന ഉദ്യോഗസ്ഥൻ കൈക്കലാക്കിയ സംഭവത്തിൽ എസ്എച്ച്ഒക്കെതിരെ നടപടിക്ക് ശുപാർശ. തൃക്കാല സിഐ വിജയകുമാരനെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മോധാവി നോർത്ത് സോൺ ഐജിക്ക് റിപ്പോർട്ട് സമർപ്പിച്ചു.

കാപ്പ ചുമത്തി നാടുകടത്തിയ ഫൈസലാണ് പരാതി നൽകിയത്. കഴിഞ്ഞ ജൂണിലാണ് കാപ്പ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 60000 രൂപയുടെ പേന കൈക്കലാക്കിയെന്നാണ് പരാതി. കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷണത്തിന്‍റെ ഭാഗമായി വാങ്ങിയ പേന ജിഡിയിൽ രേഖപ്പെടുത്തുകയോ തിരിച്ചു നൽകുകയോ ചെയ്തിട്ടില്ലെന്നാണ് പരാതി.”

Continue Reading