Connect with us

KERALA

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ  വീട്ടിലെ ലാന്‍ഡ് റവന്യൂ വകുപ്പിന്റെ പരിശോധന പൂർത്തിയായി

Published

on

“കോതമംഗലം: മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ കുടുംബ വീട്ടിലെ ലാന്‍ഡ് റവന്യൂ വകുപ്പിന്റെ പരിശോധന അവസാനിച്ചു. പൈങ്ങോട്ടൂരിലെ കുടുംബ വീട്ടുവളപ്പില്‍ രാവിലെ പതിനൊന്നു മുതലാണ് റീസര്‍വേ തുടങ്ങിയത്. വീടിനോട് ചേര്‍ന്നുള്ള നിലം മണ്ണിട്ട് നികത്തിയതിനെച്ചൊല്ലി നേരത്തെ പരാതി ഉയര്‍ന്നിരുന്നു.
കോതമംഗലം താലൂക്കിലെ റവന്യൂ സര്‍വേ വിഭാഗം ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. വിശദമായ റിപ്പോര്‍ട്ട് താലൂക്ക് സര്‍വേയര്‍ സജീഷ് എം.വി ഉടന്‍ തഹസില്‍ദാര്‍ക്ക് കൈമാറും. എംഎല്‍എയുടെ വീട്ടിലേക്കുള്ള റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കമുണ്ടായിരുന്നു.
അനധികൃതമായി നിലം നികത്തിയെന്നാരോപിച്ച് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ എംഎല്‍എയ്ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കി. ഈ പരാതിയില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് സര്‍വേ നടത്താന്‍ വിജിലന്‍സ് റവന്യൂ വകുപ്പിന് നിര്‍ദേശം നല്‍കിയത്.”

Continue Reading