Connect with us

Crime

എ.സി.മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ്.കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണവുമായി ബന്ധപ്പെട്ടാണ് റയ്ഡ് എന്ന് സൂചന

Published

on

തൃശൂര്‍: കുന്നംകുളം എംഎല്‍എയും മുന്‍ മന്ത്രിയുമായ എ.സി.മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. മന്ത്രിയായിരിക്കെ നടത്തിയ അഴിമതിയില്‍ ലഭിച്ച പണം കരുവന്നൂര്‍ ബാങ്കില്‍ അടക്കം നിക്ഷേപിച്ചതെന്ന ആരോപണത്തെ തുടര്‍ന്ന് ഇഡി റെയഡ്.

കരുവന്നൂര്‍ ബാങ്കിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് ആരോപണങ്ങള്‍ അന്ന് മൊയ്തീന്‍ ശക്തമായി നിഷേധിച്ചെങ്കിലും തട്ടിപ്പിനു ചുക്കാന്‍ പിട്ടിച്ച ബാങ്ക് ബ്രാഞ്ച് മാനെജര്‍ ബിജു കരീമിന്റെയൊപ്പമുള്ള മൊയ്തീന്റെ ചിത്രം പുറത്ത് വന്നിരുന്നു. ബാങ്ക് തട്ടിപ്പ് പ്രതികളുടെ ഭാര്യമാര്‍ക്ക് പങ്കാളിത്തമുള്ള സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത് അന്ന് മന്ത്രിയായിരുന്ന എ സി മൊയ്തീനാണ്. ഉദ്ഘാടന ചടങ്ങില്‍ മന്ത്രിക്കൊപ്പം ബിജു കരീമും ഉണ്ടായിരുന്നു. 2019 ജനുവരി 20 നാണ് ഈ സൂപ്പര്‍മാര്‍ക്കറ്റ് ഉദ്ഘാടനം ചെയ്തത്. നടവരമ്പ് ഷീ ഷോപ്പി എന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ ബിജു കരീമിന്റെയും സി കെ ജില്‍സിന്റെയും ഭാര്യമാര്‍ക്കും പങ്കാളിത്തമുണ്ട്.

Continue Reading