Connect with us

Crime

ഇടുക്കി ജില്ലയിലെ സിപിഎം ഓഫീസുകളുടെ നിർമാണം അടിയന്തരമായി നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശം

Published

on

കൊച്ചി: ഇടുക്കി ജില്ലയിലെ സിപിഎം ഓഫീസുകളുടെ നിർമാണം അടിയന്തരമായി നിർത്തി വയ്ക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഉടുമ്പൻചോല, ബൈസൻവാലി, ശാന്തൻപാറ എന്നിവിടങ്ങളിലെ പാർട്ടി ഓഫീസുകളുടെ നിർമാണം നിർത്തിവയ്ക്കാനാണ് ജില്ലാ കലക്‌ടർമാർക്ക് കോടതി നിർദേശം നൽകിയത്. മൂന്നാർ കേസ് പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന്‍റേതാണ് നിർദേശം.

നിർമാണം തടയാൻ ജില്ലാ കലക്ടർമാക്ക് പൊലീസിന്‍റെ സഹായം തേടാം, ആവശ്യമായ സംരക്ഷണം ഒരുക്കാൻ ജില്ലാ പൊലീസ് മേധാവിക്കും കോടതി നിർദേശം നൽകി.

ഇടുക്കി ശാന്തൻപാറയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫിസ് നിർമിക്കുന്നതു ചട്ടങ്ങൾ ലംഘിച്ചാണെന്നും അത് ഇടിച്ചുനിരത്തണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടിരുന്നു. ഭൂപതിവ് ചട്ടം, കാർഡമം ഹിൽ റിസർവിലെ നിർമാണ ചട്ടം എന്നിവ ലംഘിച്ചു നിർമിക്കുന്ന കെട്ടിടത്തിനു വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ സിപിഎം വീണ്ടും നിർമാണം തുടരുകയായിരുന്നു.

Continue Reading