Connect with us

Crime

സ്കൂൾ ഫീസടക്കാൻ വൈകിയ ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു

Published

on

തിരുവനന്തപുരം: സ്കൂൾ ഫീസടക്കാൻ വൈകിയ ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ശ്രീവിദ്യാധിരാജ ഹൈസ്കൂളിലാണ് പ്രിൻസിപ്പലിന്‍റെ ക്രൂരത. വിവരം അന്വേഷിക്കാൻ പ്രിൻസിപ്പലിനെ വിളിച്ചപ്പോൾ നല്ല തറയാണ്, കുഴപ്പമൊന്നുമില്ലെന്ന് പ്രിൻലസിപ്പിൽ പരിഹസിച്ചതായി കുട്ടിയുടെ പിതാവ് ആരോപിച്ചു.

പ്രിൻസിപ്പലിനെ സസ്പെന്‍റ് ചെയ്തതായി വിദ്യാധിരാജ മാനേജ്മെന്‍റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്‍റ് വ്യക്തമാക്കി.കുട്ടിയെ ഇനി ആ സ്ക്കൂളിലേക്ക് അയക്കില്ലെന്ന് പിതാവ് അറിയിച്ചു. ശിശുക്ഷേമസമിതിയിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്.”

Continue Reading