Connect with us

Business

റിലയന്‍സില്‍ തലമുറമാറ്റം മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒഴിവായി.

Published

on

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ നിന്ന് വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനി ഒഴിവായി. റിലയന്‍സില്‍ തലമുറമാറ്റം സാധ്യമാക്കുക എന്ന് ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ഇരുവരുടെയും മക്കളായ ഇഷ അംബാനി, ആകാഷ്, ആനന്ദ് എന്നിവരെ ഡയറക്ടേഴ്‌സ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തി.

ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് നിത അംബാനി നല്‍കിയ രാജി ഡയറക്ടേഴ്‌സ് ബോര്‍ഡ് അംഗീകരിക്കുകയായിരുന്നു. എന്നാല്‍ സ്ഥിരം ക്ഷണിതാവ് എന്ന നിലയില്‍ നിത അംബാനിക്ക് ബോര്‍ഡ് യോഗങ്ങളില്‍ തുടര്‍ന്നും പങ്കെടുക്കാം.

കമ്പനിയുടെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായി ഇഷ അംബാനി, ആകാഷ്, ആനന്ദ് എന്നിവരെ നിയമിക്കാനാണ് ഡയറക്ടേഴ്‌സ് ബോര്‍ഡ് ശുപാര്‍ശ ചെയ്തത്. ഓഹരിയുടമകള്‍ അംഗീകരിക്കുന്നതോടെയാണ് ഇത് പ്രാബല്യത്തില്‍ വരിക. നിലവില്‍ മുകേഷ് അംബാനിയുടെ മൂന്ന് മക്കളും റിലയന്‍സ് ഗ്രൂപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ നിര്‍ണായക പദവികള്‍ വഹിച്ച് വരികയാണ്.

Continue Reading