Connect with us

Crime

മണിപ്പുരില്‍ വീണ്ടും വെടിവെപ്പ്, രണ്ട് മരണം

Published

on

ഇംഫാല്‍: മണിപ്പുരിൽ സമാധാന ചർച്ചകൾ പുരോ​ഗമിക്കുന്നതിനിടെ വീണ്ടും സംഘർഷം. ഒരിടവേളയ്ക്ക് ശേഷം പ്രദേശത്തുണ്ടായ വെടിവെപ്പിൽ രണ്ട് പേർ മരിച്ചു. ഏഴു പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

ചുരാചന്ദ്പുര്‍-ബിഷ്ണുപുര്‍ അതിര്‍ത്തിയിലാണ് വെടിവെപ്പുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ കുക്കി വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. ഇദ്ദേഹം ​ഗ്രാമത്തിന് കാവൽ നിന്ന ആളായിരുന്നു. മരിച്ച രണ്ടാമത്തെ വ്യക്തിയെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അക്രമം നടത്തിയത് മെയ്ത്തി വിഭാ​ഗത്തിൽപ്പെട്ടവരാണെന്നാണ് പോലീസ് നി​ഗമനം. പ്രദേശത്തെ സ്ഥിതി​ഗതികൾ നിലവിൽ നിയന്ത്രണവിധേയമാണെന്ന്‌ പോലീസ് അറിയിച്ചു.

Continue Reading