Crime
ഭാര്യയെ വെട്ടിയതിനുശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു.

കോട്ടയം: ഭാര്യയെ വെട്ടിയതിനുശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് വെള്ളൂർ സ്വദേശി പത്മകുമാർ ആണ് ജീവനൊടുക്കിയത്. ഭാര്യ തുളസിയെ ഇന്നലെ രാത്രി ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിടെയാണ് പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
മുളന്തുരുത്തി ഒലിപ്പുറം റെയിൽവേ റെയിൽവേ ട്രാക്കിന് സമീപത്തായി ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വെട്ടേറ്റ തുളസി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.