NATIONAL
ആദിത്യ എല്‍1 വിക്ഷേപണം നാളെ; കൗണ്ട്ഡൗണ്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം

ബെംഗളൂരു: ഭാരതത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണം നാളെ ഉച്ചയ്‌ക്ക് 11.50ന്. ഇതിനു മുന്നോടിയായി ഇന്ന് 11.50ന് 24 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ തുടങ്ങും. 5.2 വര്‍ഷത്തെ കാലാവധിയുള്ള ആദിത്യ പിഎസ്എല്‍വി സി 57ലാണ് വിക്ഷേപിക്കുന്നത്.
ഭൂമിക്കും സൂര്യനും തുല്യ ഗുരുത്വാകര്‍ഷണമുള്ള ലാഗ്റേഞ്ചിലാകും പേടകത്തെയെത്തിക്കുക. 15 ലക്ഷം കി.മീ. അകലെയാണിത്. ഉപഗ്രഹം ശ്രീഹരിക്കോട്ടയിലെത്തിച്ചു റോക്കറ്റില്‍ ഘടിപ്പിച്ച് വിക്ഷേപണ സജ്ജമാക്കിയതിന്റെ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു.