Connect with us

Business

അത്യുജ്വല നേട്ടങ്ങളുമായി സഫാരി മാള്‍ നാലാം വര്‍ഷത്തിലേക്ക് ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ ജനപ്രീതി. ഏറ്റവും മികച്ച വിലയില്‍ ഗുണമേന്മയേറിയ ഉല്‍പന്നങ്ങള്‍. വിശാലമായ ഷോപ്പിംഗ് ഏരിയയില്‍ മറ്റെങ്ങുമില്ലാത്ത വമ്പന്‍ ഉല്‍പന്ന വൈവിധ്യം പ്രമോഷനുകള്‍, റാഫിളിലൂടെ മെഗാ സമ്മാനങ്ങള്‍ വിശാലമായ പാര്‍ക്കിംഗ് ഏരിയ, ബജറ്റ് ഫ്രണ്ട്‌ലി ഷോപ്പിംഗ്, കിഡ്‌സ് പ്‌ളേ ഏരിയ, ഫുഡ് കോര്‍ട്ട്, വിനോദ പരിപാടികള്‍

Published

on

.

ഷാര്‍ജ: യുഎഇയിലെ ഏറ്റവും വലിയ ഹൈപര്‍ മാര്‍ക്കറ്റ് ഉള്‍ക്കൊള്ളുന്ന സഫാരി മാള്‍ അത്യുജ്വല നേട്ടങ്ങളുമായി നാലാം വാര്‍ഷികത്തില്‍. അതില്‍, എടുത്തു പറയേണ്ട ഒന്നാണ്, ഈ മാളിന്റെ അസ്തിത്വം. ഇന്ന് യുഎഇയിലെ മറ്റൊരു ഷോപ്പിംഗ് സമുച്ചയത്തിനും സ്വന്തമാക്കാനാവാത്ത നിരവധി നേട്ടങ്ങളുമായാണ് സഫാരി വിജയകരമായ നാലാം വര്‍ഷ ജൈത്രയാത്ര തുടരുന്നത്.

ലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ജനപ്രീതി ഏറ്റവുമധികം നേടി സഫാരി മുന്‍പന്തിയില്‍ നിലകൊള്ളുന്നതിന്റെ രഹസ്യം സാധാരണക്കാര്‍ക്ക് ഏറ്റവും മികച്ച വിലയില്‍ ഗുണമേന്മയേറിയ ഉല്‍പന്നങ്ങള്‍, വിശാലമായ ഷോപ്പിംഗ് ഏരിയയില്‍ മറ്റെങ്ങുമില്ലാത്ത വമ്പന്‍ ഉല്‍പന്ന വൈവിധ്യത്തോടെ നിറവേറ്റിക്കൊടുക്കുന്നു എന്നതാണ്. ശ്രദ്ധേയമായ പ്രമോഷനുകള്‍, പര്‍ചേസ് ചെയ്യുമ്പോള്‍ റാഫിളിലൂടെ മറ്റൊരു സ്ഥാപനവും നല്‍കാത്തത്ര വിപുലവും വിസ്മയാവഹവുമായ സമ്മാനങ്ങള്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സവിശേഷതകള്‍.. വെറുതെ പറയുകയല്ല, കഴിഞ്ഞ മൂന്നു വര്‍ഷവും അനുഭവിപ്പിച്ചിരിക്കുന്നു സഫാരിയെന്നത് ചരിത്രമാണ്.
2023 സെപ്തംബര്‍ 4ന് ആണ് നാലാം വാര്‍ഷികം. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്പിന്‍ & വിന്‍, ഓരോ മണിക്കൂറിലും സൗജന്യ ട്രോളി, ഫോര്‍ ക്ലിക്ക്‌സ് & വിന്‍, സോഷ്യൽ മീഡിയ അടിസ്ഥാനപ്പെടുത്തിയുള്ള മത്സരങ്ങൾ, പാചക മത്സരങ്ങള്‍, കുട്ടികള്‍ക്കായുള്ള പെയിന്റ്ങ്ങ് & ഡ്രോയിങ്ങ് മത്സരങ്ങള്‍ തുടങ്ങീ ഉപഭോക്താക്കള്‍ക്ക് പങ്കെടുത്ത് സമ്മാനങ്ങള്‍ നല്‍കുന്ന നിരവധി പ്രമോഷനുകളും, മത്സരങ്ങളും ആണ് ഉപഭോക്ത്ക്കള്‍ക്കായി സഫാരി സ്‌പെഷ്യലായി ഒരുക്കിയിരിക്കുന്നത്..

സഫാരി എന്ന പേര് പോലെ തന്നെ ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന അനുഭവങ്ങളിലേക്ക് പ്രയാണം ചെയ്യിച്ച് വിജയകരമായ നാലാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ എന്താണ് സഫാരി മാളിന്റെ പ്രത്യേകതയെന്ന് ചോദിക്കുന്നവര്‍ക്ക്, വാങ്ങുന്ന ഉല്‍പന്നങ്ങള്‍ എന്തുമാവട്ടെ, ചെലവഴിക്കുന്ന തുകക്ക് എല്ലാ അര്‍ത്ഥത്തിലും മൂല്യം തിരിച്ചു കൊടുക്കുന്നുവെന്നതാണ് മാനേജ്‌മെന്റിന്റെ മറുപടി. ഇതര സ്ഥാപനങ്ങളില്‍ നിന്നും സഫാരിയെ വ്യത്യസ്തമാക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. മറ്റു സ്ഥാപനങ്ങള്‍ക്ക് അനുകരിക്കാവുന്ന ഏതാനും മാതൃകകള്‍ കൂടി മുന്നോട്ടു വെക്കുകയും ചെയ്തിരിക്കുന്നു സഫാരി അതിന്റെ ഇത:പര്യന്തമുള്ള ഷോപ്പിംഗ് ജേര്‍ണിയിലൂടെ.
വിശാലമായ പാര്‍ക്കിംഗ് ഏരിയ, ബജറ്റ് ഫ്രണ്ട്‌ലി ഷോപ്പിംഗ്, കുട്ടികള്‍ക്കായുള്ള കിഡ്‌സ് പ്‌ളേ ഏരിയ, ഫുഡ് കോര്‍ട്ട്, ഒപ്പം മനസ് കുളിര്‍പ്പിക്കുന്ന വിനോദ പരിപാടികള്‍ എന്നിവയൊക്കെ കൊണ്ട് തന്നെ എല്ലാവരുടെയും ഇഷ്ടപ്പെട്ട വീകെന്‍ഡ് ഡെസ്റ്റിനേഷനായി ചുരുങ്ങിയ കാലയളവില്‍ തന്നെ സഫാരി മാറിക്കഴിഞ്ഞു.
പല കാര്യങ്ങളിലും ലോകത്തിന് മാതൃകയായ യുഎഇ ഭരണകൂടത്തിന്റെ അകമഴിഞ്ഞ പിന്തുണയും പ്രോത്സാഹനങ്ങളും കൊണ്ടാണ് സഫാരിക്ക് ഇത്ര മികവാര്‍ന്ന നിലയില്‍ മുന്നേറാന്‍ സാധിച്ചതെന്ന് സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മാടപ്പാട്ടും മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീനും പറഞ്ഞു. അതിന് ആദരണീയരായ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി, മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികള്‍, ഷാര്‍ജ റൂളേഴ്‌സ് ഓഫീസ് ചെയര്‍മാന്‍ ശൈഖ് സാലം ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി എന്നിവര്‍ക്ക് സഫാരി മാനേജ്‌മെന്റ് പ്രത്യേകം നന്ദി അറിയിക്കുന്നു. ചുരുങ്ങിയ കാലയളവില്‍ തന്നെ സഫാരിയെ നെഞ്ചേറ്റിയ പ്രിയ ഉപഭോക്താക്കള്‍, സഹപ്രവര്‍ത്തകര്‍, സഫാരി മാളിലെ മറ്റ് സ്ഥാപനങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍, വിതരണക്കാര്‍ തുടങ്ങിയവരെയും ഈ സന്ദര്‍ഭത്തില്‍ നന്ദിയോടെ സ്മരിക്കുന്നുവെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും ഗുണമേന്മയുള്ള ഉല്‍പന്നങ്ങളാണ് സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്‌ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. യുഎഇക്ക് പുറമെ, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമുള്ള പഴം, പച്ചക്കറി, ഭക്ഷ്യ വസ്തുക്കള്‍, ഗ്രോസറി, കോസ്‌മെറ്റിക്‌സ്, ഹൗസ് ഹോള്‍ഡ്, കിഡ്‌സ് വെയര്‍, മെന്‍സ് വെയര്‍, ലേഡീസ് വെയര്‍, ഫൂട്‌വെയര്‍, ലഗേജ്, സ്റ്റേഷനറി, സ്‌പോര്‍ട്‌സ് ഐറ്റംസ്, ടോയ്‌സ്, ഇലക്‌ട്രോണിക്‌സ്, ഹോം അപ്‌ളയന്‍സ്‌, ഹോം & ഓഫീസ് ഫര്‍ണിച്ചര്‍ തുടങ്ങിയവയുടെ വന്‍ ശ്രേണി സഫാരിയില്‍ ഇന്ന് ലഭ്യമാണ്.
നിത്യേനയുള്ള പ്രമോഷന് പുറമെ ഫെസ്റ്റിവല്‍ പ്രമോഷന്‍സ്, യുഎഇയില്‍ ആദ്യമായി ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തി 10, 20, 30 പ്രമോഷന്‍, ലഗേജ് പ്രമോഷന്‍, ബാക് റ്റു സ്‌കൂള്‍, ഹാഫ് വാല്യൂ ബാക്, 50% ഓഫ്, ഗോ ഗ്രീന്‍, ഫര്‍ണിച്ചര്‍ സ്‌പെഷ്യല്‍ പ്രമോഷന്‍സ് തുടങ്ങിയവയും നടപ്പാക്കുന്നു.

ഇതിനകം സഫാരി ബേക്കറി & ഹോട്ട് ഫുഡ് വിഭാഗത്തില്‍ നടന്ന ഭക്ഷണ മഹോത്സവങ്ങള്‍ ഭക്ഷ്യ പ്രേമികളുടെ വന്‍ ശ്രദ്ധയാണ് നേടിയത്. അച്ചായന്‍സ് ഫുഡ് ഫെസ്റ്റ്, സ്ട്രീറ്റ് ഫുഡ് ഫെസ്റ്റ്, മലബാര്‍ ഫുഡ് ഫെസ്റ്റിവല്‍, ദോശ മേള, പുട്ടു ഫീസ്റ്റ്, പായസ മേള തുടങ്ങിയവക്കെത്തിയ ജന സാഗരം തന്നെ ഇതിന് സാക്ഷി.
നാട്ടിന്‍പുറങ്ങളിലൂടെ ഓര്‍മിപ്പിക്കും വിധം മികച്ച രംഗ സജ്ജീകരണങ്ങള്‍ കൊണ്ട് ഭക്ഷ്യ മേളകളെ വ്യത്യസ്തമാക്കാനും സഫാരി ഏറെ ശ്രദ്ധ പുലര്‍ത്തി. നാലാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സഫാരി ബേക്കറി ഹോട്ട് ഫുഡില്‍ വ്യത്യസ്തമാര്‍ന്ന പ്രമോഷനുകളും ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്.

യുഎഇ ഇത് വരെ അനുഭവിച്ചിട്ടില്ലാത്ത മെഗാ പ്രമോഷനുകളാണ് സഫാരി നല്‍കിയത്. സഫാരി ഹൈപര്‍ മാര്‍ക്കറ്റ് സന്ദര്‍ശിക്കുന്ന ഉപഭോക്താവിന് ഏതെങ്കിലുമൊരു മെഗാ പ്രമോഷനില്‍ പങ്കെടുക്കാന്‍ സാധിക്കുന്നുവെന്നതും ഏറെ വ്യത്യസ്തമായ ഒന്നായിരുന്നു. 30 ടയോട്ട കൊറോള കാറുകള്‍, ഒരു കിലോ സ്വര്‍ണം, 15 ടയോട്ട ഫോര്‍ച്യൂണര്‍ കാറുകള്‍, ഹാഫ് മില്യണ്‍ ദിര്‍ഹംസ്, 12 നിസ്സാന്‍ സണ്ണി കാറുകള്‍ തുടങ്ങി യുഎഇയില്‍ നാളിതു വരെ കാണാത്ത സമ്മാന പദ്ധതികളിലൂടെ ജീവിതം തന്നെ മാറ്റി മറിച്ച ആയിരങ്ങള്‍…
ഹൈപര്‍ മാര്‍ക്കറ്റ്, ഡിപാര്‍ട്‌മെന്റ് സ്‌റ്റോര്‍, ഫര്‍ണിച്ചര്‍ ഹോം & ഓഫീസ് തുടങ്ങി എല്ലാം ഒരു കുടക്കീഴില്‍ ഒരുക്കി വിസ്മയം തീര്‍ക്കാന്‍ കഴിഞ്ഞത് സഫാരിക്ക് മാത്രം. കസ്റ്റമൈസേഷന്‍ സൗകര്യം ഉള്‍പ്പെടെ ഫര്‍ണിച്ചറുകളില്‍ കരവിരുത് തീര്‍ക്കുന്നതിനൊപ്പം, പ്രൗഢിയുടെ പ്രതീകങ്ങളായ ഓഫീസ് ഫര്‍ണിച്ചറുകളുടെ ലോകോത്തര കളക്ഷന്‍ ഒരുക്കി ജനമനസ്സുകളില്‍ ഇടം നേടിയത് സഫാരി ഫര്‍ണിച്ചര്‍ ഹോം & ഓഫീസ് മാത്രം.
യുഎഇയില്‍ ആദ്യമായി ഒരു മാളില്‍ പുസ്തക മേളകള്‍ സംഘടിപ്പിച്ചത് സഫാരിയിലാണ്. മേളയോടനുബന്ധിച്ച് ‘മീറ്റ് ദി ഓഥര്‍’, പെണ്‍ എഴുത്തുകാരുടെ സംഗമം, കുട്ടിയെഴുത്തുകാരെ ആദരിക്കല്‍ തുടങ്ങിയ വേറിട്ട പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി.

ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് 400ലധികം അധ്യാപകരെ സംഘടിപ്പിച്ച് നടന്ന പരിപാടിയും ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. 25 വര്‍ഷം അധ്യാപനം പൂര്‍ത്തിയാക്കിയ 100ലധികം അധ്യാപകരെ ആദരിക്കാന്‍ സാധിച്ചത് സഫാരി അഭിമാനത്തോടെ ഓര്‍ക്കുകയാണ്.
കോവിഡ് കാലത്ത് മനുഷ്യ ജീവനുകള്‍ രക്ഷിച്ച യഥാര്‍ത്ഥ മാലാഖമാരായ 500 നഴ്‌സുമാരെ ആദരിച്ച പ്രതിബദ്ധ സ്ഥാപനമെന്ന ഖ്യാതി നേടിയ ആദ്യ സ്ഥാപനമായിരിക്കും ഒരുപക്ഷേ സഫാരി. യുഎഇ നാഷണല്‍ ഡേയോടനുബന്ധിച്ച് 10 രാജ്യങ്ങളില്‍ നിന്നുള്ള 48 ചിത്രകാരന്മാര്‍ ഒരുക്കിയ ക്യാന്‍വാസ് ഏറെ ശ്രദ്ധയാകര്‍ഷിരുന്നു. ഈദ്, വിഷു, ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷ അവസരങ്ങളിലെല്ലാം ഏറെ ആകര്‍ഷകമായ പരിപാടികളാണ് സഫാരി നടത്തിയത്. ‘എമിറാത്തി വിമന്‍സ് ഡേ’ ഭാഗമായി ഇമാറാത്തി വനിതകളെ ആദരിച്ച ചടങ്ങും എടുത്തു പറയേണ്ടതായിരുന്നു.

Continue Reading