Connect with us

NATIONAL

ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല

Published

on

മുംബൈ:ഏകദിന ക്രിക്കറ്റ് ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം ലഭിച്ചില്ല. 15 അംഗ ടീം നയിക്കുന്നത് രോഹിത് ശർമ്മയാണ്. പരിക്കുമാറി തിരിച്ചെത്തുന്ന കെ എൽ രാഹുൽ, ജസ്പ്രീത് ബുമ്ര എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.

സെലക്ഷൻ കമ്മിറ്റി തലവൻ അജിത് അഗാർക്കർ, ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നിവർ ചേർന്ന് ശ്രീലങ്കയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്. സഞ്ജുവിനെ കൂടാതെ യൂസ്വേന്ദ്ര ചഹൽ, തിലക് വർമ്മ എന്നിവർക്കും ടീമിൽ ഇടം ലഭിച്ചില്ല. ഇഷാൻ കിഷനും സൂര്യകുമാർ യാദവ് പരിക്ക് മാറിയെത്തുന്ന ശ്രേയസ് അയ്യറും ലോകകപ്പ് ടീമിൽ ഉണ്ടാകും.
രോഹിത് ശർമ ( ക്യാപറ്റൻ) , ശുഭ്മാൻ ഗിൽ, വിരാട് കൊഹ്ലി, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, കെഎൽ രാഹുൽ, ഹാർദിക് പാണ്ഡ്യ ( വൈസ് ക്യാപ്റ്റൻ) , സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ് എന്നിവരാണ് ടീമിലുള്ളത്.

Continue Reading