Connect with us

Crime

ആലുവയിൽ 8 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതി മലയാളി; അറസ്റ്റ് ഉടൻ

Published

on

കൊച്ചി: ആലുവ ചാത്തൻ പുറത്ത് അതിഥി തൊഴിലാളികളുടെ മകളായ 8 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മലയാളിയായ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്. പ്രതി കൊച്ചി സ്വദേശിതന്നെയാണെന്നാണ് കണ്ടെത്തൽ. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന മൂന്നാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ശബ്ദം കേട്ട നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിലാണ് രക്തത്തിൽ കുളിച്ച നിലയിൽ, കുട്ടിയെ കണ്ടെത്തിയത്. പ്രതി അപ്പോഴേക്കും കടന്നുകളഞ്ഞിരുന്നു. കുട്ടിയെ നാട്ടുകാർ ചേർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിലടക്കം പരിക്കുകളുണ്ട്.

അഥിതി തൊഴിലാളികളുടെ സമീപ വാസിയായ സുകുമാരനാണ് കേസിലെ ദൃക്സാക്ഷി. രാത്രി 2 മണിയോടെ ശബ്ദം കേട്ട് വീടിന്‍റെ ജനലിലൂടെ നോക്കുമ്പോൾ ഒരാൾ പെൺകുട്ടിയുമായി പോവുന്നതു കണ്ട ഇയാൾ ഇടൻ പ്രദേശവാസികളെ വിളിച്ചു കൂട്ടി തെരച്ചിൽ നടത്തുകയായിരുന്നു. അന്വേഷണം തുടരുന്നതിനിടെ നഗ്നമായ നിലയില്‍ പെണ്‍കുട്ടി റോഡിലൂടെ ഓടി വരുന്നതാണ് കണ്ടതെന്നും സുകുമാരന്‍ പറഞ്ഞു.

Continue Reading