KERALA
ചാണ്ടി ഉമ്മൻ യാത്ര തുടങ്ങി1956 വോട്ടിന്റെ ഭൂരിപക്ഷം

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചാണ്ടി ഉമ്മൻ ലീഡ് തുടരുകയാണ് .1956 വോട്ടുകൾക്ക്
ചാണ്ടി ഉമ്മൻ മുന്നിട്ട് നിൽക്കുന്നു.പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണിയത്. കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയിട്ടുള്ള കേന്ദ്രത്തിലാണ് വോട്ടെണ്ണൽ നടക്കുന്നത്. വോട്ടെണ്ണൽ എട്ട് മണിക്ക് തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അൽപം വൈകി. 7.45 ഓടെയാണ് വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള കോളേജിലെ സ്‌ട്രോംഗ് റൂം തുറന്നത്.