Gulf
ഇന്‍കാസ് ഖത്തര്‍ ഓണാഘോഷം സംഘടിപ്പിച്ചു

ഖത്തർ :ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ‘ഓണപ്പുത്താലം’ എന്ന പേരില്‍ സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഐസിസി അശോകാഹാളില്‍ വെച്ച് അരങ്ങേറി. മാവേലി എഴുന്നള്ളത്തും ചെണ്ടമേളവും ഓണപ്പാട്ടുകളും തിരുവാതിരയും ഉള്‍പ്പെടെ ഒട്ടനവധി കലാ പ്രകടനങ്ങള്‍ കൊണ്ട് ധന്യമായ ‘ഓണപ്പുത്താല’ത്തിന്‍റെ ഔപചാരിക ഉദ്ഘാടനം മലയാളത്തിലെ പ്രമുഖ സിനിമാ നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സലീം കുമാര്‍ നിര്‍വ്വഹിച്ചു.
ഓണം നല്‍കുന്ന സമത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ഐശ്വര്യത്തിന്‍റെയുംസന്ദേശം കേരളത്തിലോ മലയാളികള്‍ക്കിടയിലോ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും അത് ലോകത്തെമ്പാടുമുള്ള മാനവ സമുഹത്തിന് ആകെയുള്ളതാണെന്നും സലീം കുമാര്‍ പറഞ്ഞു. അത് കൊണ്ട് തന്നെ ത്രിവര്‍ണ്ണത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ദോഹയിലെ ഇന്‍കാസിന്‍റെ ഓണാഘോഷം ഏറെ സന്തോഷകരവും ആഹ്ളാദം നല്‍കുന്നതാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് സ്പോര്‍ട്സ് സെല്‍ ചെയര്‍മാനും ഇന്‍കാസ് ഖത്തര്‍ തിരുവനന്തപുരം ജില്ലാ മുന്‍ പ്രസിഡണ്ടുമായ വില്‍സണ്‍ റോബിന്‍സണ്‍, ഖത്തര്‍ കെഎംസിസി ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ ഹുസൈന്‍ വാടാനപ്പള്ളി, ഏഷ്യന്‍ മെന്‍ ബോഡി ബില്‍ഡിംഗ് ചാംപ്യന്‍ഷിപ്പില്‍ മൂന്നം സ്ഥാനം നേടിയ ബിനോയ് ജോസഫ്, തബലിസ്റ്റ് ശ്രീ രാമക്യഷ്ണന്‍ വടകര എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യാഥാക്രമം ഐസിസി പ്രസിഡണ്ട് എപി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ്, രക്ഷാധികാരി മുഹമ്മദ് ഷാനവാസ്, ഒഐസിസി ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് കെകെ ഉസ്മാന്‍ എന്നിവര്‍ ഇന്‍കാസ് ഖത്തറിനു വേണ്ടി അതിഥികളെ പൊന്നാട അണിയിച്ചു.ഐ സി ബി എഫ് ജനറൽ സെക്രട്ടറി കെ വി ബോബൻ, ഐസിസി സെക്രട്ടറി അബ്രഹാം കെ ജോസഫ്, വി .എസ് അബ്ദുറഹിമാൻ , അബ്ദുൽ മജീദ് സി,lഎ , ഷിബു സുകുമാരൻ, ജിഷ ജോർജ് , അഡ്വ. മഞ്ജുഷ ശ്രീജിത്ത് തുടങ്ങിയ സെൻട്രൽ -ജില്ലാ കമ്മിറ്റി നേതാക്കളും ചടങ്ങിൽ സംബന്ധിച്ചു . വില്‍സണ്‍ റോബിന്‍സണുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പ്രത്യേക ഉപഹാരം ജില്ലാ പ്രസിഡണ്ട് ജയപാല്‍ മാധവൻ നല്‍കി.
വിവിധ കലാ പരിപാടികള്‍ക്ക് പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പ്രദീപ് പിള്ളൈ നേതൃത്വം നല്‍കി.ഉദ്ഘാടന ചടങ്ങിന് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ സ്വാഗത്വും ട്രഷറര്‍ ഈപ്പന്‍ തോമസ് നന്ദിയും പറഞ്ഞു.