Connect with us

Crime

വീണാ വിജയനെതിരായ മാസപ്പടി കേസ് നൽകിയ ഗിരീഷ് ബാബു മരിച്ച നിലയിൽ.

Published

on

വീണാ വിജയനെതിരായ മാസപ്പടി കേസ് നൽകിയ ഗിരീഷ് ബാബു മരിച്ച നിലയിൽ.

കൊച്ചി: കേരള രാഷ്ട്രീയത്തിൽ കോളിളക്കം സൃഷ്ടിച്ച നിരവധി പൊതുതാൽപര്യ ഹർജികളിലൂടെ ശ്രദ്ധേയനായ പൊതുപ്രവർത്തകൻ ഗിരീഷ് ബാബു മരിച്ച നിലയിൽ. കളമശേരിയിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തോടൊപ്പമായിരുന്നു ഇവിടെ താമസം. നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള ഗിരീഷ് ചികിത്സയിലായിരുന്നു എന്നാണ് വിവരം. പൊലീസ് വീട്ടിലെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
പാലാരിവട്ടം അഴിമതി, വീണാ വിജയനെതിരായ മാസപ്പടി കേസ് എന്നിവയിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ഹർജി നൽകിയിട്ടുണ്ട്. നിലവിൽ മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി തള്ളിയിരുന്നു. പിന്നീട് ഗിരീഷ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. മാസപ്പടി കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് മരണം.”

Continue Reading