Connect with us

Crime

വയനാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി പിടിയിൽ

Published

on

കൽപ്പറ്റ : ഭാര്യയെ വെട്ടിക്കൊന്ന യുവാവ് പിടിയില്‍. കോട്ടത്തറ വെണ്ണിയോട് കൊളവയലില്‍ മുകേഷ് ആണു ഭാര്യ അനീഷ(35)യെ വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി വൈകിയായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ അനീഷ പുലര്‍ച്ചെ മരിച്ചു. 2022ലായിരുന്നു ഇരുവരുടെയും വിവാഹം.

കൃത്യത്തിനുശേഷം മുകേഷാണ് പോലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചത്. കമ്പളക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് വെണ്ണിയോട്. പോലീസ് എത്തിയപ്പോള്‍ വീടിന്റെ സ്വീകരണമുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു  മൃതദേഹം. മൂക്കും ചൂണ്ടും ഉള്‍പ്പെടെ ശരീരഭാഗങ്ങള്‍ അടിയേറ്റ് തകര്‍ന്നിട്ടുണ്ട്.

പെയിന്റിംഗ് തൊഴിലാളിയാണ് മുകേഷ്. അനിഷ പനമരത്ത് വസ്ത്രാലയത്തില്‍ ജീവനക്കാരിയാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട അനിഷ പനമരം പുലച്ചിക്കുനി സ്വദേശിനിയാണ്. പ്രണയത്തിലായിരുന്ന മുകേഷും അനിഷയും 2022 നവംബറിലാണ് വിവാഹിതരായത്. 

ഭാര്യയിലുള്ള സംശയമാണ് മുകേഷിനെ ക്രൂര കൃത്യത്തിനു പ്രേരിപ്പിച്ചതെന്ന് പോലീസ് സംശയിക്കുന്നു പ്രതി  മുകേഷ് പോലീസ് കസ്റ്റഡിയിലാണ്.

Continue Reading