KERALA
സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയും ചേരും

തിരുവനന്തപുരം: സി.പി.എം നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റും നാളെ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. സര്‍ക്കാരിന്റെ നേട്ടം പ്രചരിപ്പിക്കുന്നതിനായി ആവിഷ്‌കരിച്ച മണ്ഡല പര്യടന പരിപാടിയും കേരളീയം പരിപാടിയുമാണ് സെക്രട്ടേറിയേറ്റ് യോഗത്തിന്റെ അജണ്ട.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടി ജനകീയ പരിപാടിയാക്കാനാണ് മുന്നണിയുടെ തീരുമാനം. ഇതില്‍ സി.പി.ഐ.എമ്മിന്റെ നേതൃപരമായ പങ്ക് ചര്‍ച്ച ചെയ്യും. മാസപ്പടി വിവാദം സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വരുമോ എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയവും ചര്‍ച്ചയായേക്കും. മന്ത്രിസഭാ പുനസംഘടന സംബന്ധിച്ച് ഘടകക്ഷികള്‍ ഉന്നയിക്കുന്ന ആവശ്യങ്ങളും ചര്‍ച്ചയാകാന്‍ സാധ്യതയുണ്ട്.”