International
റോവിങ്ങിൽ ഇന്ത്യൻ താരങ്ങൾ രണ്ട് വെങ്കല മെഡലുകൾ കൂടി നേടി.

ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് റോവിങ്ങിൽ ഇന്ത്യൻ താരങ്ങൾ രണ്ട് വെങ്കല മെഡലുകൾ കൂടി നേടി. പുരുഷൻമാരുടെ ഫോർസ് ഇവന്‍റിലും ക്വാഡ്രപ്പിൾ സ്കൾസ് ഇനത്തിലുമാണ് മെഡലുകൾ.
ജസ്‌വിന്ദർ സിങ്, ഭീം സിങ്, പുനീത് കുമാർ, ആശിഷ് ഗോലിയൻ എന്നിവരടങ്ങിയ സംഘമാണ് ഫോർസിൽ മത്സരിച്ചത്. സത്നാം സിങ്, പർമീന്ദർ സിങ്, ജാക്കർ ഖാൻ, സുഖ്മീത് സിങ് സഖ്യം രണ്ടാം മെഡലും കരസ്ഥമാക്കി.
അതേസമയം, സിംഗിൾ സ്കൾസിൽ മത്സരിച്ച ബൽരാജ് പൻവറിന് നാലാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
തുഴച്ചിൽക്കാർ ഇതോടെ ഇന്ത്യക്കായി നേടിത്തന്ന മെഡലുകളുടെ എണ്ണം, രണ്ടു വെള്ളിയും അഞ്ച് വെങ്കലവും അടക്കം ഏഴായി.