Connect with us

Gulf

ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ ഐകെസാഖ് അഖില കേരള വടം വലി മാമാങ്കം നടത്തുന്നു.

Published

on

ഖത്തർ : ഖത്തറിലെ പ്രമുഖ സമൂഹിക സേവന സംഘടനയായ ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തർ ഐകെസാഖ് അഖില കേരള വടം വലി മാമാങ്കം നടത്തുന്നു.

പരിപാടിയുടെ അദ്യോഗിക പ്രഖ്യാപനവും, പൊസ്റ്റർ ലോഞ്ച്ഉം, പരിപാടിയുടെ മുഖ്യ മീഡിയ പാട്ണറായ 98.6 എഫ്.എം ന്റെ സ്റ്റുഡിയോയില്‍ വച്ച് ഐസിബിഫ് പ്രസിഡണ്ട് ഷാനവാസ് ബാവ , ഇന്ത്യന്‍ ബിസിനസ്സ് ഫോറം പ്രസിഡണ്ട് അജി കുര്യാക്കോസ് , ഐസിബിഫ് ജനറല്‍ സെക്രട്ടറി വര്‍ക്കി ബോബന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
റേഡിയോ മലയാളം 98.6 എഫ്.എം പ്രോഗ്രാം ഹെഡ് നൌഫല്‍ അബ്ദുള്‍ റഹ്മാന്‍, അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് തേക്കാനത്ത്, സെക്രട്ടറി മഹേഷ് മോഹൻ, കൺവീനർ ജയ്മോൻ കുറിയാക്കോസ് എന്നിവർ നേതൃത്വം നല്‍കി.

പ്രമുഖ ആർ ജെ കളായ ആർ ജെ പാര്‍വ്വതി കല്യാണി, ആർ ജെ ജിബിൻ, ആർ ജെ സൂരജ് എന്നിവര്‍ പങ്കെടുത്തു.

വരുന്ന മാസം ഒക്ടോബർ 27 ന്, ഓള്‍ഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾഇല്‍ വച്ച് വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നടത്തപ്പെടുന്ന പരിപാടിയില്‍ പുരുഷന്മാരുടെ 560 കിലോ വിഭാഗം, സ്ത്രീകളുടെ 500 കിലോ വിഭാഗം എന്നിവ കൂടാതെ 17 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ വിഭാഗം എന്നിങ്ങനെ വിവിധ തലത്തിലുള്ള മത്സരങ്ങള്‍ ഉണ്ടായിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേരളത്തിലെ 14 ജില്ലകളിലും നിന്നുള്ള നിരവധി വടം വലി ടീമുകളെ ഉള്‍പ്പെടുത്തി നടത്തുന്ന പരിപാടിയില്‍ കുട്ടികളുടെ രജിസ്ട്രേഷന്‍ സൗജന്യം ആയിരിക്കും.പരിപാടിയില്‍ പ്രമുഖ സിനിമാ താരം ഹരി പ്രശാന്ത് വര്‍മ്മ മുഖ്യ അതിഥി ആയിരിക്കും.
പരിപാടിയും ആയി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നതിന് വേണ്ടി താഴെ കൊടുക്കുന്ന ഫോൺ നമ്പറില്‍ ബന്ധപ്പെടണം എന്ന് ഭാരവാഹികള്‍ അറിയിച്ചു

31236370
55432399

Continue Reading