Gulf
പത്മശ്രീ സി കെ മേനോനെ അനുസ്മരിച്ച് ഇന്‍കാസ് ഖത്തര്‍

ഖത്തർ : ഒ ഐ സി സി ഗ്ലോബൽ കമ്മിറ്റി പ്രസിഡണ്ടും ഇൻകാസ് ഖത്തറിന്‍റെ മുഖ്യ രക്ഷാധികാരിയും ആയിരുന്ന പത്മശ്രീ സി കെ മേനോന്‍റെ നാലാം ചരമ വാര്‍ഷിക ദിനത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇന്‍കാസ് സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഹൈദർ ചുങ്കത്തറയുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ഒഐസിസി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ കെ ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി.
ഖത്തർ ഇൻകാസിന്റെ വളർച്ചയിൽ സി കെ മേനോൻ ചെയ്ത സേവനങ്ങൾ ഒരിക്കലും വിസ്മരിക്കാവുന്നതല്ലെന്നും അത് കൊണ്ടു തന്നെ ഓരോ ഇൻകാസ് പ്രവർത്തകനും എന്നും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നുവെന്നും കെ കെ ഉസ്മാൻ തന്റെ മുഖ്യ പ്രഭാഷണത്തിൽ പറഞ്ഞു.
ഖത്തറിലെ മലയാളി പൊതു സമൂഹം സി കെ മോനോന് ജീവിച്ച കാലഘട്ടവും അതിന് ശേഷവും എന്ന രീതിയിൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കുമെന്ന് ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ തന്റെ അനുസ്മരണ പ്രസംഗത്തിൽ പറഞ്ഞു.
ഐസിബിഎഫ് ജനറൽ സെക്രട്ടറി കെ വി ബോബൻ,ഐസിസി സെക്രട്ടറി അബ്രഹാം കെ ജോസഫ് , ഇന്‍കാസ് ഖത്തര്‍ വൈസ് പ്രസിഡന്റ് സി താജുദ്ധീൻ
തുടങ്ങിയവര്‍ സി. കെ മോനോനെ അനുസ്മരിച്ച് സംസാരിച്ചു.
ഐസിസിയില്‍ വെച്ച് നടന്ന അനുസ്മരണ യോഗത്തിൽ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബഷീർ തുവാരിക്കൽ സ്വാഗതവും ട്രഷറർ ഈപ്പൻ തോമസ് നന്ദിയും പറഞ്ഞു.
വിവിധ ജില്ലാ കമ്മിറ്റിപ്രസിഡണ്ടുമാര്‍ -സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുസ്മരണ യോഗത്തിൽ സംബന്ധിച്ചു.