Gulf
കാര്‍ഡിയോ കെയര്‍ പദ്ധതിയുമായി റിയാദ മെഡിക്കല്‍ സെന്റര്‍

ദോഹ: റിയാദ കാര്‍ഡിയോ കെയര്‍ പദ്ധതിക്ക് തുടക്കമായി. താങ്ങാവുന്ന നിരക്കില്‍ എല്ലാവര്‍ക്കും ഹൃദയ പരിശോധനകള്‍ നിര്‍വഹിക്കാനാവുകയെന്നതാണ് കാര്‍ഡിയോ കെയര്‍ പദ്ധതിയുടെ ലക്ഷ്യമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അതോടൊപ്പം ഹൃദയാരോഗ്യത്തിന് എത്രമാത്രം പ്രാധാന്യമുണ്ടെന്ന് പൊതുജനങ്ങളില്‍ അവബോധമുണ്ടാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കാര്‍ഡിയാക്ക് ഹെല്‍ത്ത് കെയറിന് വ്യത്യസ്ത പാക്കേജുകളും അവബോധത്തിനായി കമ്യൂണിറ്റി സംഘടനകളും എന്‍ ജി ഒകള്‍ വഴിയും പ്രവര്‍ത്തനങ്ങള്‍ നടത്തും. സി പി ആര്‍ കാംപയിനുകളും നടത്തും.
കാര്‍ഡിയോ കെയര്‍ പദ്ധതി നവംബര്‍ 30 വരെ തുടരും. പൊതുജനങ്ങള്‍ക്ക് താങ്ങാവുന്ന നിരക്കില്‍ മികച്ച ഗുണമേന്മയാണ് റിയാദയുടെ പ്രധാന ആകര്‍ഷണം. ഹാര്‍ട്ട് ഫൈന്‍ കെയര്‍, ഹാര്‍ട്ട് കെയര്‍ പ്ലസ് എന്നീ പദ്ധതികളാണ് കാംപയിനിന്റെ ഭാഗമായി നടപ്പിലാക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ മാനേജിംഗ് ഡയറക്ടര്‍ ജംഷീര്‍ ഹംസ, എക്‌സിക്യൂട്ടീവ് ഡയറക്ടറും സി എം ഒയുമായ ഡോ. അബ്ദുല്‍ കലാം, കാര്‍ഡിയോളജി സ്‌പെഷ്യലിസ്റ്റ് ഡോ. ബിഷ്ണു കിരണ്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.