Connect with us

Business

നടാം നമുക്കൊരു തൈ, തുടരാം നമുക്കീ ഭൂമിയില്‍” പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതി ഷാർജ സഫാരിയിൽ “ഗോ ഗ്രീന്‍.. ഗ്രോ ഗ്രീന്‍” (Go Green Grow Green) പ്രൊമോഷന്‍

Published

on

ഷാർജ: “നടാം നമുക്കൊരു തൈ, തുടരാം നമുക്കീ ഭൂമിയില്‍” പ്രകൃതി സംരക്ഷണത്തിന്റെയും, പ്രകൃതി സ്നേഹത്തിന്റെയും പ്രാധാന്യത്തെ വിളംബരം ചെയ്ത് ഷാർജ സഫാരിയിൽ First Floor ല്‍ “ഗോ ഗ്രീന് ഗ്രോ ഗ്രീന്” പ്രൊമോഷൻ ആരംഭിച്ചു.

സെപ്തംബര്‍ 28 ന് വൈകീട്ട് 5 മണിക്ക് ഷാര്‍ജ മുവൈലയിലെ സഫാരി മാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്‌, സഫാരി ഗ്രൂപ്പ്‌ ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് വൈ.എ. റഹീം, മുന്‍ പ്രസിഡണ്ട് ഇ.പി. ജോണ്‍സണ്‍, യു.എ.യില്‍ അറിയപ്പെടുന്ന കര്‍ഷകനും ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ സുധീഷ് ഗുരുവായൂര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചാക്കോ ഊളക്കാടന്‍, സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ് റീജണല്‍ ഡയറക്ടര്‍ പര്‍ച്ചേയ്‌സ് ബി.എം. കാസിം, പര്‍ച്ചേയ്‌സ് മാനേജര്‍ ജീനു മാത്യു, അസിസ്റ്റന്റ് പര്‍ച്ചേയ്‌സ് മാനേജര്‍ ഷാനവാസ്, മീഡിയ മാര്‍ക്കറ്റിങ്ങ് മാനേജര്‍ ഫിറോസ് , അസിസ്റ്റന്റ് ഷോറൂം മാനേജര്‍ സഹിജാന്‍ നവാസ്, മാള്‍ ലീസിങ്ങ് മാനേജര്‍ രവി ശങ്കര്‍, തുടങ്ങി മറ്റ് സഫാരി സ്റ്റാഫ് പ്രതിനിധകിള്‍ സന്നിഹിതരായിരുന്നു.

വിവിധ ഇനം പച്ചക്കറി തൈകൾ, ഓറഞ്ച്, നാരങ്ങ, പപ്പായ തുടങ്ങിയ പഴ വർഗങ്ങളുടെ തൈകൾ, പനികുര്‍ക്ക, തുളസി, ഹെന്ന, കറ്റാർ വാഴ, ആര്യ വേപ്പ് തുടങ്ങിയ ഔഷധ മൂല്യമുള്ള ചെടികൾ, അസ്പരാഗസ്, ആന്തൂറിയ, ബോണ്സായി പ്ലാന്റ്, കാക്റ്റസ്, ബാമ്പു സ്റ്റിക്കസ് തുടങ്ങിയ അലങ്കാര ചെടികള്, ഇൻഡോർ പ്ലാന്റുകൾ, വിവിധയിനം വിത്തുകൾ തുടങ്ങിയവയെല്ലാം സഫാരിയിൽ ഒരുക്കിയിട്ടുണ്ട്.

200 ല്‍ പരം വൈവിധ്യങ്ങളായ ചെടികളാണ് സഫാരി ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനില്‍ പ്രദര്‍ശിപ്പിച്ചി്ട്ടുള്ളത്. കൂടാതെ ചെടിച്ചട്ടികള്, ഗ്രോ ബാഗ്, വാട്ടറിംഗ് ക്യാന്, ഗാര്ഡന് ബെഞ്ച്, ഗ്രാസ് മാറ്റ്, ഗാര്ഡന് ഹോസുകള്, വിവിധ ഗാര്ഡന് ടൂളുകള്, ഗാര്ഡനിലേക്കാവശ്യമായ ഫെര്ട്ടിലൈസര്, വളങ്ങള്, പോട്ടിംഗ് സോയില്, തുടങ്ങി എല്ലാവിധ അനുബന്ധ സാമഗ്രികളും ഒരു കുടക്കീഴില് നിരത്താന് സഫാരിക്ക് കഴിഞ്ഞിട്ടുണ്ട്‌.

ഉപഭോക്താക്കള്‍ക്ക് വേണ്ടി എന്നും വ്യത്യസ്തമായ രീതിയില്‍ പ്രൊമോഷന്‍ നടത്തുന്ന സഫാരി ഇത്തവണ പ്രവാസ സമൂഹത്തിന് ജൈവ കൃഷി അനുഭവഭേദ്യമാക്കുകയാണ് ലക്ഷ്യമെന്നും ജൈവ കൃഷി പ്രോല്‍സാഹിപ്പിക്കുക, പ്രകൃതിയോടിണങ്ങി ജീവിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അതിനു ആവശ്യമായ വിത്തുകളും പച്ചക്കറി, വൃക്ഷ തൈകളും വളരെ ചുരുങ്ങിയ നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഈ ഗോ ഗ്രീന്‍ ഗ്രോ ഗ്രീന്‍ പ്രമോഷനിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് സഫാരി ഗ്രൂപ്പ് ചെയര്മാന് അബൂബക്കർ മടപ്പാട്ട് പറഞ്ഞു. സഫാരി മാളില്‍ ഇത്തരത്തിലൊരു സംരംഭം ഒരുക്കന്നത് 4-ാം തവണയാണെന്നും കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ വിപുലമായ രീതിയില്‍ സഫാരിയുടെ Go Green Grow Green എന്ന പ്രൊമോഷനും, ഹരിതാഭക്കിണങ്ങും വിധം ഉള്ള രംഗസജ്ജീകരണങ്ങളും ഒരുക്കിയ സഫാരി ടീമിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

യു.എ.യിലെ ജനങ്ങള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന രീതിയില്‍ പ്രൊമോഷനുകള്‍ അവതരിപ്പിക്കുന്ന സഫാരിമാളിന് അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു കൊള്ളുന്നു എന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് വൈ.എ. റഹീമും, മുന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇ.പി. ജോണ്‍സണും പറഞ്ഞു.

പ്രൊമോഷന്റെ ഭാഗമായി പലതരത്തിലുള്ള അലങ്കാരമത്സ്യങ്ങളും… Guinea Pig, മുയല്‍, കരയാമ, വെള്ളാമ, വിവിധയിനം തത്തകള്‍, Love Birds, Zeebra Birds, Color Pinch Birds തുടങ്ങിപക്ഷി മൃഗാധികളും വില്‍പ്പനക്ക് സഫാരി ഒരുക്കിയിട്ടുണ്ട്. Cockatoo, Makavo തുടങ്ങി പക്ഷികളുമായി കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഫോട്ടോ എടുക്കുവാനുള്ള സൗകര്യങ്ങളും സഫാരി മാളിന്റെ First Floor ല്‍ ഒരുക്കിയിട്ടുണ്ട്.

Continue Reading