Connect with us

Crime

സീതാറാം യെച്ചൂരിയുടെ വീട്ടിൽ ഡൽഹി പൊലീസിന്റെ പരിശോധന. ന്യൂസ് ക്ലിക്ക്” ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട്  മാദ്ധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും വീടുകളിലും റയ്ഡ്

Published

on

ന്യൂഡൽഹി:”ന്യൂസ് ക്ലിക്ക്” ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിൽ ഡൽഹി പൊലീസിന്റെ പരിശോധന. ന്യൂസ് ക്ലിക്കിലെ ഒരു ജീവനക്കാരൻ യെച്ചൂരിയുടെ വീട്ടിൽ താമസിച്ചു വരുന്നതിനെ തുടർന്നാണ് ഇവിടെ റയ്ഡ് നടത്തുന്നതെന്നാണ് വിവരം

ന്യൂസ് ക്ലിക്ക്” ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട്  മാദ്ധ്യമപ്രവർത്തകരുടെയും ജീവനക്കാരുടെയും വീടുകളിൽ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ പരിശോധന നടത്തുകയാണ്.

ന്യൂസ് പോർട്ടലിന് ചൈനീസ് ഫണ്ടിംഗ് ഉണ്ടെന്ന് ആരോപണമുയർന്നിരുന്നു. യു എ പി എ അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇതിനുപിന്നാലെയാണ് റെയ്ഡ്. ഡൽഹി, നോയിഡ, ഗാസിയാബാദ് അടക്കം മുപ്പതോളം ഇടങ്ങളിലാണ് പരിശോധന നടത്തുന്നത്. ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളുമൊക്കെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.ന്യൂസ്‌ക്ലിക്ക് വിദേശ ഫണ്ട് സ്വീകരിച്ചുവെന്നാരോപിച്ച് ഇ ഡി ന്യൂസ് പോർട്ടലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ന്യൂസ് പോർട്ടൽ ഈ പണം ഉപയോഗിച്ചെന്നും അന്വേഷണ സംഘം ആരോപിച്ചിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഇ ഡി നൽകിയ വിവരത്തെത്തുടർന്നാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്.



Continue Reading