Connect with us

International

രസതന്ത്ര നൊബേൽ പുരസ്ക്കാരം മൂന്നു പേരാണ് പുരസ്ക്കാരത്തിന് അർഹരായത്.

Published

on

സ്റ്റോക്കോം: 2013 ലെ രസതന്ത്ര നൊബേൽ പുരസ്ക്കാരം പ്രഖ്യാപിച്ചു. മൗംഗി ജി. ബാവെൻസി (എംഐടി, യുഎസ്എ), ലൂയി ഇ. ബ്രസ് (കൊളംബിയ യൂണിവേഴ്സിറ്റി, യുഎസ്എ), അലക്സെയ് ഐ. എകിമോവ് (യുഎസ്എ) എന്നീ മൂന്നു പേരാണ് പുരസ്ക്കാരത്തിന് അർഹരായത്.

നാനോടെക്നോളജിയിലെ ഗവേഷണത്തിനാണ് പുരസ്ക്കാരം. ക്വാണ്ടം ഡോട്ട്, നാനോപാർട്ടിക്കിൾസ് എന്നിവയുടെ കണ്ടുപിടിത്തവും വികസനവുമാണ് മൂവരെയും പുരസ്കാരത്തിന് അർഹരായത്.

തിങ്കളാഴ്ച വൈദ്യശാസ്ത്ര നൊബേലും ചൊവ്വാഴ്ച ഭൗതിക ശാസ്ത്ര നോബേലും പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ചാണ് സാഹിത്യ നൊബേൽ പ്രഖ്യാപിക്കുക. സമാധാന നൊബേൽ വെള്ളിയാഴ്ചയും. തിങ്കളാഴ്ചയാണ് സാമ്പത്തിക നൊബേലും പ്രഖ്യാപിക്കുക.

ഇത്തവണ പുരസ്ക്കാര ജോതാക്കൾക്ക് ലഭിക്കുന്ന തുകയിൽ 10 % വർധിപ്പിച്ചിട്ടുണ്ട്. 18 കാരറ്റഅ ഗോൾഡ് മെഡലും ഡിപ്ലോമ സർട്ടിഫിക്കറ്റും ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ ജേതാക്കൾക്ക് സമ്മാനിക്കും.”

Continue Reading