Connect with us

International

ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും മകനും  വിമാനാപകടത്തിൽ മരിച്ചു

Published

on

ഹരാരെ: ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രൺധാവയും മകൻ അമേറും (22) സിംബാബ്‌വെയിലുണ്ടായ വിമാനാപകടത്തിൽ മരിച്ചു.  സാങ്കേതിക തകരാറിനെ തുടർന്നു സ്വകാര്യ വിമാനം തെക്കുപടിഞ്ഞാറൻ സിംബാബ്‌വെയിലെ ഒരു വജ്രഖനിക്ക് സമീപം തകർന്നുവീണാണ് അപകടം.

ഖനന കമ്പനിയായ റിയോസിമിന്റെ ഉടമയാണ് ഹർപാൽ രൺധാവ. റിയോസിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്‌ന 206 വിമാനത്തിലാണ് രൺധാവയും മകനും യാത്ര ചെയ്തിരുന്നത്. സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയിൽ നിന്ന് മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് ഇവർ അപകടത്തിൽപ്പെട്ടത്. റിയോസിമിന്റെ ഭാഗികമായ ഉടമസ്ഥതയിലുള്ള മുറോവ ഡയമണ്ട്സ് ഖനിക്ക് സമീപമാണ് ഒറ്റ എഞ്ചിൻ വിമാനം തകർന്നത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചു.

Continue Reading