Crime
ഹമാസിന്‍റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാൻ. ഞെട്ടി ലോക രാഷ്ട്രങ്ങൾ

ടെൽ അവീവ്: ഹമാസിന്‍റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാൻ. തങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് തന്നെയാണ് വെളിപ്പെടുത്തിയത്. ശനിയാഴ്ചയാണ് ഇസ്രയേലിനെതിരേ ഹമാസ് ആക്രമണം അഴിച്ചുവിട്ടത്.
ഹമാസിന്‍റെ ആക്രമണത്തെ അഭിമാനകരമെന്ന് വിശേഷിപ്പിച്ച് ഇറാൻ രംഗത്തെത്തിയിരുന്നു. ഷിയ മുസ്ലിം രാഷ്ട്രമാണ് ഇറാൻ. എന്നാൽ പലസ്തീൻ സുന്നി വിഭാഗക്കാരുടെ സ്വാധീന മേഖലയാണ്. സുന്നികളും ഷിയ വിഭാഗവും തമ്മിൽ കടുത്ത എതിർപ്പ് നിലനിൽക്കെ ഇറാനിൽ നിന്ന് ഹമാസിന് പിന്തുണ കിട്ടിയെന്ന വാദം ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു.
അതേസമയം, ഹമാസ് നടത്തിയ മിന്നലാക്രമണത്തിനു കനത്ത തിരിച്ചടിയുമായി ഇസ്രയേലും രംഗത്തെത്തി. ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ഇതുവരെ 230ൽ അധികം പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ.ഹമാസ് ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 300 കടന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു.ഇരു ഭാഗത്തുമായി 2500ൽ അധികം പേർക്ക് പരുക്കേറ്റിട്ടുമുണ്ട്.
സ്ഥിതി ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി ഇന്ന് ചേരും. യുഎസ്, യുകെ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ ഹമാസ് ആക്രതിൽ അപലപിടച്ച് രംഗത്തെത്തിയിട്ടുണ്ട്.