Connect with us

Business

ഹമയുമായി അലി ബിന്‍ അലിയുടെ കമ്പനിയായ ദോഹത്‌ന ഇന്നൊവേറ്റീവ് ഡിസ്ട്രിബ്യൂഷനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു.

Published

on

ദോഹ: പ്രശസ്ത ജര്‍മന്‍ ആക്‌സസറി വിതരണക്കാരായ ഹമയുമായി അലി ബിന്‍ അലിയുടെ കമ്പനിയായ ദോഹത്‌ന ഇന്നൊവേറ്റീവ് ഡിസ്ട്രിബ്യൂഷനുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. ക്രൗണ്‍പ്ലാസ ബിസിനസ് സെന്ററില്‍ നടന്ന പരിപാടിയില്‍ ഓഹരി ഉടമകള്‍, കമ്പനി പ്രതിനിധികള്‍, മാധ്യമ പ്രവര്‍ത്തകര്‍, ഇലക്ട്രോണിക് പ്രേമികള്‍ തുടങ്ങി നൂറിലേറെ പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗെയിമിങ് പെരിഫെറലുകള്‍, ഹെഡ്‌ഫോണുകള്‍, മള്‍ട്ടി പോര്‍ട്ട് ഹബുകള്‍, മള്‍ട്ടി ഡിവൈസ് വയര്‍ലെസ് മൈക്ക്, ഐഫോണുകള്‍, ഐപാഡുകള്‍ എന്നിവയ്ക്കുളള ആപ്പിള്‍ സര്‍ട്ടിഫൈഡ് ഉത്പന്നങ്ങള്‍ ഉള്‍പ്പടെയെുള്ള മൊബൈല്‍ ആക്‌സസറികള്‍, എച്ച് ഡി എം ഐ കേബിളുകള്‍, ബൈനോക്കുലറുകള്‍ തുടങ്ങിയ മുന്‍നിര ആക്‌സസറികളാണ് വാഗ്ദാനം ചെയ്യുന്നത്.

ജര്‍മന്‍ ഗുണനിലവാരത്തില്‍ പ്രീമിയം ഉത്പന്നങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. ഏറ്റവും ചെറിയ ആക്‌സസറികള്‍ക്കു പോലും ഒന്നുമുതല്‍ 30 വര്‍ഷം വരെ വാറന്റികളാണ് നല്‍കുന്നത്. നിലവില്‍ ബ്രാന്റ് 70ലധികം രാജ്യങ്ങളില്‍ ആഗോള സാന്നിധ്യമുണ്ട്.

ഹമയുടെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഇന്ത്യ ഡയറക്ടര്‍ ജയകൃഷ്ണന്‍ പൊതുവാള്‍ പരിപാടി നിയന്ത്രിച്ചു. ജര്‍മന്‍ നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ആക്‌സസ് ചെയ്യാവുന്ന വിലയില്‍ എത്തിക്കാനാവുന്നത് ഹമ ഉയര്‍ത്തിപ്പിടിക്കുന്നു. ഇലക്ട്രോണിക്‌സ് ആക്‌സസറീസ് വ്യവസായത്തില്‍ നൂറ്റാണ്ട് നീണ്ട പാരമ്പര്യമുള്ള കമ്പനി എന്ന നിലയില്‍ ഖത്തര്‍ വിപണിയിലേക്കുള്ള പ്രവേശനം സുപ്രധാന നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു.

ദോഹത്‌ന ഓപ്പറേഷന്‍സ് മാനേജര്‍ അസ്ഹര്‍ ബക്ഷ് പങ്കെടുത്തു.

Continue Reading