Connect with us

Gulf

ഖത്തർ ഇന്ത്യൻ ഓതേഴ്‌സ് ഫോറം പ്രതിനിധികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

Published

on

.

ഖത്തർ .:ഖത്തറിലെ ഇന്ത്യൻ ഗ്രന്ഥകാരന്മാരുടെ കൂട്ടായ്മയായ ഖത്തർ ഇന്ത്യൻ ഓതേഴ്‌സ് ഫോറം പ്രതിനിധികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസി ആസ്ഥാനത്തു നടന്ന കൂടിക്കാഴ്ചയിൽ ഖത്തറിലെ സക്രിയരായ ഇന്ത്യൻ പ്രവാസി സമൂഹത്തെക്കുറിച്ച്  മതിപ്പോടെ സംസാരിച്ച അംബാസ്സഡർ വിപുൽ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ത്യക്കാരായ പലരുടെയും സംഭാവനകളെ സൂചിപ്പിക്കുകയും ചെയ്തു. 

എഴുത്തിനെയും വായനയെയും പ്രോത്സാഹിപ്പിക്കുന്ന ഓതേർസ് ഫോറമടക്കമുള്ള കൂട്ടായ്മകൾക്ക് മറുനാടൻ ജീവിതങ്ങളുടെ വിശേഷങ്ങളും സാംസ്കാരിക വൈവിദ്ധ്യങ്ങളും പുതിയ തലമുറകൾക്കായി അടയാളപ്പെടുത്തി വെക്കുന്നതിൽ വലിയ പങ്കു വഹിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസജീവിതത്തെ കൂടുതൽ ഉണർവുള്ളതാക്കാൻ ഖത്തറിലെ ഇന്ത്യക്കാരുടെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കഴിയുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫോറത്തിന്റെ രൂപീകരണം, ഉദ്ദേശ്യലക്ഷ്യങ്ങൾ,  പ്രവർത്തനപദ്ധതികൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ  സംഘം അദ്ദേഹത്തെ ധരിപ്പിച്ചു. ഓതേഴ്‌സ് ഫോറത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് അദ്ദേഹം ആശംസകൾ നേർന്നു.
‘ഖത്തറിലെ വ്യത്യസ്ത പ്രവാസ ജീവിതാനുഭവങ്ങൾ രേഖപ്പെടുത്തുന്ന എഴുത്തുകൾ ക്രോഡീകരിച്ചു പുസ്തകരൂപത്തിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവേണ്ടതുണ്ടെന്ന അംബാസഡരുടെ നിർദേശം ഫോറം ഭാരവാഹികൾ  സ്വാഗതം ചെയ്തു.  ചർച്ചയിൽ ഫോറം പ്രസിഡണ്ട് ഡോ. സാബു കെ. സി, സഹഭാരവാഹികളായ അഷ്‌റഫ് മടിയാരി, തൻസീം കുറ്റ്യാടി, ശ്രീകല ജിനൻ എന്നിവർ പങ്കെടുത്തു.

Continue Reading