Connect with us

KERALA

റിട്ട. ജസ്റ്റിസ് ഷാജി പി. ചാലിയെ സുപ്രീംകോടതിയിലെ കേന്ദ്ര സർക്കാർ അഭിഭാഷകനായി നിയമിച്ചു 

Published

on

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ റിട്ട. ജസ്റ്റിസ് ഷാജി പി. ചാലിയെ സുപ്രീംകോടതിയിലെ കേന്ദ്ര സർക്കാർ അഭിഭാഷകനായി നിയമിച്ച് ഉത്തരവ്. ഒക്‌ടോബർ 7 ന് കേന്ദ്ര നിയമ-നീതി മന്ത്രാലയം ജസ്റ്റിസ് ചാലിയെ ഗ്രൂപ്പ്-എ പാനലിലേക്ക് നിയമിച്ച് കൊണ്ട് വിജ്ഞാപനം പുറത്തിറക്കി. വരുന്ന മൂന്ന് വർഷത്തേക്ക് സുപ്രീം കോടതിയിൽ നടക്കുന്ന കേസുകളിൽ ജെ. ഷാജി പി ചാലി കേന്ദ്ര സർക്കാരിന് വേണ്ടി കേസുകള്‍ വാദിക്കുമെന്നും ബാര്‍ ആന്‍റ് ബഞ്ചിന്‍റെ വിജ്ഞാപനത്തിൽ പറയുന്നു.

സുപ്രീം കോടതിയുടെ ഗ്രൂപ്പ്-എ പാനലിലാണ് കേന്ദ്ര നിയമ-നീതി മന്ത്രാലയം അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. യൂണിയൻ ഓഫ് ഇന്ത്യക്കുള്ള പാനൽ കൗൺസിലുകളുടെ താൽക്കാലിക ഏകീകൃത പട്ടികയിലും അദ്ദേഹത്തെ ഉള്‍പ്പെടുത്തി.

2014 ൽ കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍റെ പ്രസിഡന്‍റായി ചാലിയെ തെരഞ്ഞെടുത്തത്. 2015 ഏപ്രിൽ 10-ന്, ജെ. ചാലി കേരള ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. 2017 ഏപ്രിലിൽ സ്ഥിരമായി, ഈ വർഷം മെയ് 29-നാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.

വിരമിച്ച ശേഷം ജെ. ചാലി വീണ്ടും ഹൈക്കോടതിയില്‍ അഭിഭാഷക വൃത്തി ചെയ്യുകയായിരുന്നു. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാറിന്‍റെ കേസുകള്‍ സുപ്രീം കോടതിയില്‍ വാദിക്കുന്നതിനായി ഗ്രൂപ്പ്-എ പാനലിലേക്ക് അദ്ദേഹത്തെ സര്‍ക്കാര്‍ നിയമിച്ചത്.


Continue Reading