Connect with us

NATIONAL

ജനതാദള്‍ (എസ്) കര്‍ണാടക അധ്യക്ഷന്‍ സി.എം. ഇബ്രാഹിമിനെ പുറത്താക്കി

Published

on

ന്യൂഡല്‍ഹി: ജനതാദള്‍ (എസ്) കര്‍ണാടക അധ്യക്ഷന്‍ സി.എം. ഇബ്രാഹിമിനെ സ്ഥാനത്തുനിന്ന് നീക്കി. പാര്‍ട്ടി ദേശീയ അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡയാണ് നടപടി പ്രഖ്യാപിച്ചത്.ദേവഗൗഡയുടെ മകനും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി.കുമാരസ്വാമിയെ താത്കാലി അധ്യക്ഷനായി തിരഞ്ഞെടുത്തു. എന്‍ഡിഎ സഖ്യത്തില്‍ ജെഡിഎസ് ചേര്‍ന്നതിനെ സി.എം.ഇബ്രാഹിം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ധേഹത്തിനെതിരെ നടപടി സ്വീകരിച്ചത്.

കര്‍ണാടക ഘടകം ഭാരവാഹികളെ പിരിച്ചുവിട്ടതായും തന്റെ നേതൃത്വത്തില്‍ ഒരു അഡ്‌ഹോക് കമ്മിറ്റി നിലവില്‍ വന്നതായും എച്ച്.ഡി.കുമാരസ്വാമി അറിയിച്ചു. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനുള്ള നടപടിയുടെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി..യഥാര്‍ത്ഥ ജെഡിഎസ് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിക്ക് പിന്തുണ നല്‍കുമെന്ന് കഴിഞ്ഞ ദിവസം സി.എം.ഇബ്രാഹിം പറഞ്ഞിരുന്നു.

Continue Reading