Crime
പരിയാരത്ത് വയോധികയെ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്ററൊട്ടിച്ച് സ്വര്‍ണം കവര്‍ന്നു.

കണ്ണൂര്‍: പരിയാരത്ത് വയോധികയെ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്ററൊട്ടിച്ച് സ്വര്‍ണം കവര്‍ന്നു. ചുടല-പാച്ചേനി റോഡിലെ ഡോ. ഷക്കീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. മുഖംമൂടി രധരിച്ചെത്തിയ സംഘം ഒന്‍പത് പവന്‍ സ്വര്‍ണമാണ് കവര്‍ന്നത്. വീട്ടുടമ ഷക്കീറും ഭാര്യയും രാത്രി പതിനൊന്നരയോടെ തിരുവനന്തപുരത്തേക്ക് പോയതിനു പിന്നാലെയാണ് മോഷണം നടന്നത്.
സംഭവസമയത്ത് ഷക്കീറിന്റെ 65 വയസ്സ് പ്രായമുള്ള ബന്ധുവും രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ജനല്‍ക്കമ്പി മുറിച്ചാണ് മോഷ്ടാക്കള്‍ വീടിനകത്തു കയറിയത്. മുഖംമൂടി ധരിച്ച നാലംഗസംഘമാണ് എത്തിയതെന്ന് വീട്ടിലുണഅടായിരുന്നവര്‍ പറഞ്ഞു.
കുട്ടികളെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയും വയോധികയെ കെട്ടിയിടുകയും വായില്‍ പ്ലാസ്റ്ററൊട്ടിക്കുകയും ചെയ്താണ് മോഷണം നടത്തിയത്. മോഷ്ടാക്കള്‍ വീട്ടിലുണ്ടായിരുന്ന മൂന്ന് സിസിടിവികളില്‍ രണ്ടെണ്ണം മോഷ്ടാക്കള്‍ തിരിച്ചുവയ്ക്കുകയും ഒന്ന് തുണി ഉപയോഗിച്ച് മറയ്ക്കുകയും ചെയ്തു.