Connect with us

Crime

ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നീതി കിട്ടണമെങ്കില്‍ കേസുമായി മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി. ഗൂഢാലോചന ആരോപണമായി നിലനില്‍ക്കുന്നിടത്തോളം കാലം ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല

Published

on

കൊച്ചി:  ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നീതി കിട്ടണമെങ്കില്‍ സോളാര്‍ ഗൂഢാലോചന കേസ്‌ മുന്നോട്ട് പോകണമെന്ന് ഹൈക്കോടതി. ഗൂഢാലോചന ആരോപണമായി നിലനില്‍ക്കുന്നിടത്തോളം കാലം ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.. സോളാര്‍ പീഡനക്കേസിലെ കത്ത് തിരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന ഗണേഷ് കുമാറിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നീതി കിട്ടണമെങ്കില്‍ കേസുമായി മുന്നോട്ട് പോകണം. ഗൂഢാലോചന ആരോപണമായി നിലനില്‍ക്കുന്നിടത്തോളം കാലം ഉമ്മന്‍ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. ഗണേഷിനെതിരെ ഉയര്‍ന്നിട്ടുള്ളത് ഗുരുതര ആരോപണങ്ങളാണ്. ഗണേഷ് നിരപരാധി എങ്കില്‍ അതും തെളിയിക്കപ്പെടണം. ഉമ്മന്‍ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്നും കോടതി പറഞ്ഞു. ആരോപണങ്ങള്‍ തെറ്റെന്നു കണ്ടെത്തിയാല്‍ പരാതിക്കാരനെതിരെ ഗണേഷിന് നിയമനടപടി സ്വീകരിക്കാമെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു.

Continue Reading