Connect with us

Crime

മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മാപ്പ് പറഞ്ഞ് സുരേഷ് ഗോപി

Published

on

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മാപ്പ് പറഞ്ഞ് മുൻ എംപി സുരേഷ് ഗോപി. ഒരു മകളെ പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെ പോലെ മാപ്പ് പറയുന്നുവെന്നും. പല തവണ ഫോണിൽ വിളിച്ച് മാപ്പ് പറയാൻ ശ്രമിച്ചെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകുമെന്നും മറ്റ് നിയമനടപടികൾ സ്വീകരിക്കുമെന്നും കേരള പത്രപ്രവർത്തക യൂണിയൻ നേരത്തേ പറഞ്ഞിരുന്നു. തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്ന് സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും ആവശ്യപ്പെട്ടിരുന്ന

ഇന്നലെ കോഴിക്കോട് തളിയിൽ സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സംഭവം. ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകയുടെ തോളിൽ കൈ വയ്‌ക്കുമ്പോൾ തന്നെ അവർ അത് തട്ടിമാറ്റുന്നുണ്ട്. ഇത് ആവർത്തിച്ചപ്പോഴും കൈ തട്ടി മാറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

Continue Reading