Connect with us

Crime

സിദ്ധരാമയ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച ബിജെപി നേതാവിനെതിരെ കേസെടുത്തു.

Published

on

ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന വി പോസ്റ്റ് പങ്കുവെച്ചതിന് കര്‍ണാടക ബിജെപി നേതാവ് ഹരീഷ് പൂഞ്ജയ്ക്കെതിരെ കേസെടുത്തു.സിദ്ധരാമയ്യയുടെ ചിത്രത്തോടൊപ്പം നെയിം പ്ലേറ്റിലെ പദവി എഡിറ്റ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

സിദ്ധരാമയ്യയുടെ മേശപ്പുറത്തെ നെയിം പ്ലേറ്റില്‍ മുഖ്യമന്ത്രി എന്ന പദവി എഡിറ്റ് ചെയ്ത് കളക്ഷന്‍ മാസ്റ്റര്‍ എന്ന് എഴുതിയതാണ് ആദ്യത്തെ ചിത്രം. രണ്ടാമത്തെ ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്തുള്ള ബോര്‍ഡില്‍ കളക്ഷന്‍ മാസ്റ്റര്‍ എന്ന് എഴുതിയിരിക്കുന്നതാണ്. 

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് പൂഞ്ജയ്ക്കെതിരെ കേസെടുക്കുന്നത്. ഐപിസി സെക്ഷനിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 

ഭൂമി കയ്യേറ്റക്കേസ് ചര്‍ച്ച ചെയ്യുന്നതിനിടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അധിക്ഷേപിച്ചെന്നാരോപിച്ച് ഒക്ടോബര്‍ 18ന് പൂഞ്ജയ്ക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ ഹരീഷ് പൂഞ്ജയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. 

Continue Reading