Crime
കളമശേരി സ്ഫോടന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം. എൻ.ഐ.എ സംഘം സ്ഥലത്തെത്തി. ഒരു മരണം 36 പേർക്ക് പരിക്ക്

കൊച്ചി :” കളമശേരിയിലെ യഹോവ സാക്ഷികളുട സമ്മേളനത്തിനിടെ സ്ഫോടനം ഉണ്ടായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എല്ലാ ജില്ലാ പോലീസ് മേധാവികൾക്കാണ് ജാഗ്രതാനിർദേശം നൽകിയത്. സ്ഫോടനത്തിൽ ഒരാൾ മരിക്കുകയും 36 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ അഞ്ച് പേരുടെ നില അതീവ ഗുരുതരമാണ്.
ക്രമസമാധാന ചുമതലയുള്ള എഡിജിപി ഉടൻ കൊച്ചിയിലെത്തും. പ്രാർത്ഥന നടന്ന ഹാൾ പോലീസ് സീൽ ചെയ്തിട്ടുണ്ട്. ഇൻ്റലിജൻസ് എഡിജിപിയും സ്ഥലത്തേയ്‌ക്ക് എത്തിച്ചേരും. സംഭവത്തെ അതീവഗൗരവത്തോടെയാണ് എൻ ഐ എയും മറ്റ് കേന്ദ്ര അന്വേഷണ ഏജൻസികളും കാണുന്നത്. ഇവർ സംസ്ഥാന പോലീസ് മേധാവിയുമായി ഫോണിൽ ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി. എൻ.ഐ. എ സംഘം കളമശേരി എത്തി.
2500ഓളം പേർ ഹാളിലുണ്ടായിരുന്നു. പ്രാർത്ഥന തുടങ്ങിയതിന് പിന്നാലെയായിരുന്നു സ്ഫോടനം. കഴിഞ്ഞ വെള്ളിയാഴ്ച മുതൽ തുടങ്ങിയ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്.