Connect with us

Crime

മന്ത്രി കെ.ടി ജലീൽ ചോദ്യം ചെയ്യലിന് കസ്റ്റംസ് മുമ്പാകെ ഹാജരായി

Published

on

കൊച്ചി: മന്ത്രി കെ.ടി.ജലീലിൽ ചോദ്യം ചെയ്യലിന് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായി. ഉച്ചയ്ക്ക് 12 മണിക്ക് ചോദ്യം ചെയ്യൽ ആരംഭിക്കും. ഔദ്യോഗിക വാഹനത്തിലാണ് കെ.ടി ജലീൽ കസ്റ്റംസ് ഓഫീസിൽ എത്തിയത്.

ജലീലിനെ കാത്തിരിക്കുന്നത് കസ്റ്റംസിന്റെ ചോദ്യപ്പെരുമഴയാണ്. മതഗ്രന്ഥം, ഭക്ഷ്യകിറ്റ് വിതരണം, യു.എ.ഇ. കോൺസുലേറ്റ് സന്ദർശനങ്ങൾ, സ്വപ്നാ സുരേഷുമായുള്ള ഫോൺ വിളികൾ തുടങ്ങിയ വിഷയങ്ങളിലാണ് ചോദ്യമുണ്ടാവുക.

എൻ.ഐ.എ.യും എൻഫോഴ്സ്മെന്റ് ഡറക്ടറേറ്റും ചോദ്യംചെയ്തുകഴിഞ്ഞതിനാൽ അതിൽനിന്ന് വ്യത്യസ്തമായ ചോദ്യാവലിയാണ് കസ്റ്റംസ് തയ്യാറാക്കിയിരിക്കുന്നത്. കോൺസൽ ജനറലുമായി ജലീൽ ചർച്ചകൾ നടത്താറുണ്ടെന്ന സ്വർണക്കടത്ത് കേസ് പ്രതി പി.എസ്. സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യങ്ങളുണ്ടാകും.

Continue Reading