Connect with us

Crime

സ്ഫോടനം നടന്ന കൺവൻഷൻ സെന്‍റർ  മുഖ്യമന്ത്രി സന്ദർശിച്ചു

Published

on


കൊച്ചി: തിരുവനന്തപുരത്ത് നടന്ന സർവകക്ഷിയോഗത്തിനു പിന്നാലെ കളമശേരിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ഫോടനം നടന്ന കൺവൻഷൻ സെന്‍ററിലേക്കാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. മന്ത്രിമാരായ കെ. രാജൻ, റോഷി അഗസ്റ്റ്യൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പിന്നാലെ കളമശേരി മെഡിക്കൽ കോളെജിലും എത്തിയ മുഖ്യമന്ത്രിയും സംഘവും പരിക്കേറ്റവരെ സന്ദർശിച്ചു. ഇവിടെ 4 പേരാണ് ഐസിയുവിൽ കഴിയുന്നത്. തുടർന്ന് ആസ്റ്റർ മെഡിസിറ്റിയിലും സൺറൈസ് ആശുപത്രിയിലും ചികിത്സയിൽ കഴിയുന്നവരെയും മുഖ്യമന്ത്രി സന്ദർശിച്ചു.

Continue Reading