Connect with us

Crime

യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇസ്രയേൽ സന്ദർശിക്കും.

Published

on

ടെൽ അവീവ്: ഇസ്രയേൽ ഹമാസ് സംഘർഷം തുടരുന്നതിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ ഇസ്രയേൽ സന്ദർശിക്കും. വെള്ളിയാഴ്ച ഇസ്രയേലിലെത്തുന്ന ബ്ലിങ്കൻ വിവിധ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് യുഎസ് വക്താവ് മാത്യു മില്ലർ അറിയിച്ചു.

ഇസ്രയേലിന് യുഎസിന്‍റെ പരിപൂർണ പിന്തുണ അറിയിക്കാനാണ് ബ്ലിങ്കന്‍റെ സന്ദർശനം. മിഡിൽ ഈസ്റ്റിൽ സംഘർഷം ശക്തമാകുന്നതിനിടെ ജോർദാൻ, സൗദി അറേബ്യ, യുഎഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും അദ്ദേഹം സന്ദർശിച്ചിരുന്നു. മാത്രമല്ല ഇസ്രയേലിന് അടിയന്തര സഹായം നൽകുന്നതിനായി പ്രത്യേക ബിൽ പാസാക്കണമെന്ന് അദ്ദേഹം നേരത്തെ അമെരിക്കൻ കോൺഗ്രസിൽ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഗാസയിൽ വെടിനിർത്തണമെന്ന യു.എൻ പൊതുസഭയിലെ 120 അംഗങ്ങളുടെയും ആവശ്യം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നിരാകരിച്ചു. ഇതിനു പിന്നാലെ തിങ്കളാഴ്ച രാത്രി മുഴുവൻ വടക്കൻ ഗാസയിൽ ഇസ്രയേൽസേന ഹമാസുമായി ഏറ്റുമുട്ടി. തെക്കൻ ഗാസയിലും ഏറ്റുമുട്ടലുണ്ടായെന്നാണ് റിപ്പോർട്ട്. ഹമാസിന്‍റെ 300 കേന്ദ്രങ്ങൾ തകർത്തെന്ന് സൈന്യം അറിയിച്ചു.കരസേനയും വ്യോമസേനയും സംയുക്തമായാണ് ആക്രമണം നടത്തുന്നത്.”

Continue Reading