Connect with us

Crime

ശിക്ഷ വിധി വ്യാഴാഴ്ച .കൊലപാതകവും ബലാത്സംഗവുമടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു.

Published

on

ആലുവ: അലുവയിലെ അഞ്ചു വയസുകാരിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാക് ആലത്തിനുള്ള ശിക്ഷ വ്യാഴാഴ്ച വിധിക്കും. പ്രതി കുറ്റക്കാരനെന്ന് എറണാകുളം പോക്സോ കോടതി കുറച്ച് സമയം മുന്നേ കണ്ടെത്തിയിരുന്നു. കൊലപാതകവും ബലാത്സംഗവുമടക്കം എല്ലാ കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാ വിധി ഈ മാസം 9 ആണ് പ്രഖ്യാപിക്കുക.

16 വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരുന്നത്.കൊലപാതകം, തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കൽ, 12 വയസിനു താഴെ പ്രായമുള്ള കുട്ടിയെ ബലാത്സംഗം ചെയ്യൽ, ലഹരി മരുന്നു നൽകി പീഡിപ്പിക്കൽ, തെളിവു നശിപ്പിക്കാൻ ശ്രമിക്കൽ തുടങ്ങിയ കുറ്റങ്ങളിലാണ് നിലവിൽ വിധി.

പ്രതി പരിവർത്തനത്തിന് വിധേയനാവുന്നുണ്ടോ എന്ന് കോടതി ആരാഞ്ഞു . എന്നാൽ കഴിഞ്ഞ 100 ദിവസമായും പ്രതിയിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ലെന്നും പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. വിധിക്കു മുൻ‌പ് പ്രതിയുടെ മാനസിക നില സംബന്ധിച്ച റിപ്പോർട്ടുകൾ കൂടി ലഭിക്കും. പ്രതിക്ക് പരാമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കണമെന്നാണ് ആവശ്യം.

Continue Reading