Crime
അലൻ ഷുഹൈബ് അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് അവശനിലയിൽ തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്‍റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും സുഹൃത്തുക്കള്‍ക്കയച്ച കുറ്റിപ്പിൽ

കൊച്ചി : മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ പ്രതി കോഴിക്കോട് സ്വദേശി അലൻ ഷുഹൈബ് അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതിനെ തുടർന്ന് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്ലാറ്റിൽ അവശ നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് അലനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കൊച്ചി ഇടച്ചിറ എന്ന സ്ഥലത്തെ ഫ്ലാറ്റിൽ അവശനിലയിൽ കണ്ടതിനെ തുടർന്ന് കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അലൻ ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. തന്നെ കൊല്ലുന്നത് സിസ്റ്റമാണെന്നും കടന്നാക്രമണത്തിന്‍റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന്‍ സുഹൃത്തുക്കള്‍ക്കയച്ച നീണ്ട കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്.ആത്മഹത്യാ ശ്രമമാണെന്നാണ് പൊലീസ് നൽകുന്ന വിവരം.